|
| എന്‍എസ്ജിക്ക് ബച്ചന്‍റെ സല്യൂട്ട് |
| ഞായര്‍, 30 നവംബര്‍ 2008 ( 10:56 IST ) | |
മുബൈയില്‍ ആക്രമണം നടത്തിയ ഭീകരരെ തുരത്തിയ എന്‍ എസ് ജി കമാന്‍ഡോകള്‍ക്ക് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍റെ അഭിനന്ദനം. നവംബര്‍ 26ന് തുടങ്ങിയ ദൌത്യത്തെ തന്‍റെ ബ്ലോഗിലൂടെയാണ് ബച്ചന്‍ അഭിനന്ദിച്ചത്. ഇന്നലെയാണ് ബച്ചന്‍ എന്‍ എസ് ജി, നേവി, സൈന്യം എന്നിവയിലെ ഉദ്യോഗസ്ഥരെ പ്രശംസ കൊണ്ട് മൂടിയത്.
ധീരയോധാക്കളേ നിങ്ങളാണ് ഞങ്ങളുടെ യഥാര്‍ത്ഥ നായകന്‍മാര്‍. ഇത് നിങ്ങളുടെ നഗരത്തിന് വേണ്ടി മത്രമായിരുന്നില്ല; രാജ്യത്തിന് വേണ്ടിയായിരുന്നു. നിങ്ങള്‍ രജ്യത്തിന്‍റെ അഭിമാനം കാത്തു. - ബച്ചന്‍ തന്‍റെ ബ്ലോഗില്‍ എഴുതി. നരിമാന്‍ ഹൌസിലെ ഓപ്പറേഷന്‍ പൂര്‍ത്തീകരിച്ച ശേഷം ജനങ്ങള്‍ കമാന്‍ഡോകളെ അഭിനന്ദിക്കുന്നതിന്‍റെ വീഡിയോ കണ്ട ശേഷമാണ് ബച്ചന്‍ ബ്ലോഗിലൂടെ പ്രതികരിച്ചത്.
മുംബൈ നടുങ്ങിവിറച്ച 26ന് രാത്രി ബച്ചന് ഉറക്കം വന്നത് തലയിണക്കടിയില്‍ വെടിയുണ്ട നിറച്ച തോക്ക് എടുത്തുവച്ചപ്പോഴാണെന്ന് അദ്ദേഹം തന്‍റെ ബ്ലോഗില്‍ ആ ഭീകര രാത്രിയെക്കുറിച്ച് എഴുതിയിരിന്നു. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കേണ്ട ഉന്നതരോട് തനിക്ക് ദേഷ്യമുണ്ടെന്നും ബിഗ് ബി പ്രകടമാക്കി. എന്നാല്‍ ഇന്നലെ തികച്ചും വ്യത്യസ്തമായാണ് ബച്ചന്‍ പ്രതികരിച്ചത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|