|
| ‘അഭിമാന്‍’ നടക്കില്ല? |
| തിങ്കള്‍, 1 ഡിസംബര്‍ 2008 ( 10:54 IST ) | |
‘അഭിമാന്‍’ എന്ന പഴയകാല ക്ലാസിക് ചിത്രം റീമേക്ക് ചെയ്യാമെന്ന രാജീവ് മേനോന്‍റെ മോഹം, വെറും മോഹമായി മാത്രം നിലനില്‍ക്കുമെന്ന് സൂചന. ചിത്രം പുനര്‍നിര്‍മ്മിക്കാനുള്ള അനുമതി പഴയ അഭിമാന്‍റെ നിര്‍മ്മാതാവ് നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. റിഷികേശ് മുഖര്‍ജി സംവിധാനം ചെയ്ത് അമിതാഭ് ബച്ചനും ജയാബച്ചനും ജോഡിയായ ‘അഭിമാന്‍’ ഹിന്ദി സിനിമാ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള ചിത്രമാണ്. സംഗീത പ്രധാനമായ ആ സിനിമ അഭിഷേക് ബച്ചനെയും ഐശ്വര്യ റായിയെയും ജോഡിയാക്കി ഒരുക്കാനാണ് രാജീവ് മേനോന്‍ ഒരുങ്ങിയത്.
‘ധുന്‍’ എന്ന് സിനിമയ്ക്ക് പേരുമിട്ടു. അഭിഷേകും ഐശ്വര്യയും ഗായകരായി അഭിനയിക്കുന്ന ഈ സിനിമ മണിരത്നം സംവിധാനം ചെയ്യുന്ന ‘രാവണ’ കഴിഞ്ഞാലുടനെ ആരംഭിക്കാമെന്നായിരുന്നു രാജീവ് മേനോന്‍ കരുതിയിരുന്നത്. എന്നാല്‍ അഭിമാന്‍റെ നിര്‍മ്മാതാവായ പവന്‍ കുമാര്‍ ഈ പദ്ധതിക്കെതിരെ രംഗത്ത് വരികയായിരുന്നു. ചിത്രത്തിന്‍റെ അവകാശം ഇപ്പോഴും തനിക്കാണെന്നും അത് മറ്റാര്‍ക്കും വിറ്റിട്ടില്ലെന്നുമാണ് പവന്‍ കുമാര്‍ അറിയിച്ചത്.
അച്ഛനും അമ്മയും അവതരിപ്പിച്ച് അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളെ മകനും ഭാര്യയും പുനരവതരിപ്പിക്കുക എന്ന റെക്കോര്‍ഡാണ് ഈ സിനിമ നടക്കാത്തതിലൂടെ നഷ്ടമാകുന്നത്. അമിതാഭും ജയാ ബച്ചനും ഈ സിനിമയില്‍ അതിഥിതാരങ്ങളായി പ്രത്യക്ഷപ്പെടാനും പദ്ധതിയുണ്ടായിരുന്നു.
ധൂം - 2, ഗുരു, സര്‍ക്കാര്‍ രാജ് തുടങ്ങിയവയാണ് ഐശ്വര്യയും അഭിഷേകും ഒന്നിച്ച ഹിറ്റുകള്‍. അഭി - ആഷ് ടീമിന്‍റെ ഗുരുവിന് ഛായാഗ്രഹണം നിര്‍വഹിച്ചത് രാജീവ് മേനോനായിരുന്നു. സപ്നേ, മിന്‍സാര കനവ്, കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ തുടങ്ങിയ ചിത്രങ്ങള്‍ രാജീവ് സംവിധാനം ചെയ്തിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|