|
| ആക്ഷന്‍ സംവിധായകര്‍ വിവാദത്തില്‍ |
| തിങ്കള്‍, 1 ഡിസംബര്‍ 2008 ( 13:42 IST ) | |
ബോളിവുഡിലെ ആക്ഷന്‍ സിനിമകളുടെ സംവിധായകര്‍ ഒന്നടങ്കം വിവാദത്തില്‍. ഭീകരവാദം മുഖ്യവിഷയമാക്കി സിനിമയെടുക്കുന്ന സംവിധായകര്‍ തീവ്രവാദികള്‍ക്ക് പ്രചോദനമാകുകയാണെന്ന ആരോപണമാണ് അവര്‍ക്ക് നേരെ ഉയര്‍ന്നിരിക്കുന്നത്. ഇത്തരം സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ നിന്ന് സംവിധായകര്‍ പിന്തിരിയണമെന്നും ആവശ്യമുയരുന്നുണ്ട്.
രാം ഗോപാല്‍ വര്‍മ, അപൂര്‍വ ലാഖിയ, മഹേഷ് ഭട്ട്, സഞ്ജയ് ഗുപ്ത തുടങ്ങിയ സംവിധായകരാണ് വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുന്നത്. ഭീകരവാദത്തെ മഹത്വവല്‍ക്കരിക്കുന്ന സിനിമകള്‍ ചിത്രീകരിക്കുന്നതില്‍ നിന്ന് ഇവര്‍ പിന്‍മാറണമെന്നാണ് മുംബൈയിലെ സാധാരണ ജനങ്ങള്‍ പോലും ആവശ്യപ്പെടുന്നത്.
തീവ്രവാദികള്‍ ആക്രമണം തടത്തിയ താജ് ഹോട്ടല്‍ കഴിഞ്ഞ ദിവസം രാം ഗോപാല്‍ വര്‍മ സന്ദര്‍ശിച്ചിരുന്നു. ഇതും വിവാദമായി. എന്നാല്‍, മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് താന്‍ ഒരിക്കലും ഒരു ചിത്രമെടുക്കുകയില്ലെന്നാണ് രാമു പ്രതികരിച്ചത്. മുന്‍പ്, രാമുവിന്‍റെ ‘കോണ്‍ട്രാക്ട്’ എന്ന സിനിമയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളോട് സമാനമായ ആക്രമണ രീതി ഇന്ത്യയില്‍ നടന്നപ്പോഴും ഈ സംവിധായകന്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.
അപൂര്‍വ ലാഖിയ ഈ വിമര്‍ശനത്തെ വികാരഭരിതനായാണ് നേരിട്ടത്. “ഞങ്ങള്‍ കഥ പറയുന്നവര്‍ മാത്രമാണ്. ഒരിക്കലും തീവ്രവാദത്തെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. അത്തരത്തിലുള്ള ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണ്.” - ലാഖിയ പറഞ്ഞു. മുംബൈ 26/11നെക്കുറിച്ച് ഒരു സിനിമ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|