|
| എതിരാളികളില്ലാതെ ‘ദോസ്താന’ |
| തിങ്കള്‍, 1 ഡിസംബര്‍ 2008 ( 17:07 IST ) | |
വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ‘ദോസ്താന’ എന്ന ചിത്രം അണിയറ പ്രവര്‍ത്തകര്‍ തിയേറ്ററുകളിലെത്തിച്ചത്. നിര്‍മ്മാതാവായ കരണ്‍ ജോഹറിന് പോലും ചിത്രത്തെക്കുറിച്ച് വലിയ മതിപ്പില്ലായിരുന്നു. തരുണ്‍ മന്‍സുഖാനി എന്ന നവാഗതനാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയുടെ ക്ലൈമാക്സ് ഇഷ്ടപ്പെടാതെ മാറ്റി ചിത്രീകരിക്കുക പോലും ചെയ്തു കരണ്‍ ജോഹര്‍. എന്നിട്ടും അദ്ദേഹത്തിന് പൂര്‍ണ തൃപ്തി വന്നില്ല. മാത്രമല്ല, നായകന്‍മാരായ അഭിഷേക് ബച്ചനും ജോണ്‍ ഏബ്രഹാമും സ്വവര്‍ഗാനുരാഗികളായി വേഷമിടുന്നത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുമുണ്ടായിരുന്നു.
ആശങ്കകളെല്ലാം അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് ‘ദോസ്താന’യുടെ ബോക്സോഫീസ് പ്രകടനം. ഗംഭീരവിജയമായി മാറുകയാണ് ഈ ചിത്രം. ചിത്രത്തിന്‍റെ കളക്ഷന്‍ ഇപ്പോള്‍ തന്നെ 500 മില്യണ്‍ കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിഷേകിന്‍റെയും ജോണ്‍ ഏബ്രഹാമിന്‍റെയും തമാശകളും പ്രിയങ്ക ചോപ്രയുടെ മികച്ച അഭിനയവും ബോബി ഡിയോളിന്‍റെ അതിഥിവേഷവുമെല്ലാം ഒന്നിനൊന്ന് നന്നായതായാണ് പ്രേക്‍ഷകാഭിപ്രായം. ചിലയിടങ്ങളില്‍ ബോയിംഗ് ബോയിംഗ്, ഹരികൃഷ്ണന്‍സ്, കിന്നാരം തുടങ്ങിയ മലയാള ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ദോസ്താന.
ദോസ്താനയ്ക്ക് ഭീഷണിയാകുമെന്ന മട്ടില്‍ വന്‍ കൊട്ടിഘോഷിക്കലോടെ പ്രദര്‍ശനത്തിനെത്തിയ സുഭാഷ് ഘായ് ചിത്രം ‘യുവ്‌രാജ്’ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകര്‍ തൂത്തെറിയുകയായിരുന്നു. ഈ വര്‍ഷത്തെ വമ്പന്‍ പരാജയങ്ങളിലൊന്നാണ് യുവ്‌രാജ്. യുവ്‌രാജിന്‍റെ വീഴ്ചയും ദോസ്താനയ്ക്ക് ഗുണമായി. ഈ മാസം 12 വരെ ദോസ്താനയ്ക്ക് മറ്റ് എതിരാളികളൊന്നുമില്ല. 12ന് ഷാരുഖ് ഖാന്‍റെ ‘റബ് നേ ബനാ ദി ജോഡി’ പ്രദര്‍ശനത്തിനെത്തുകയാണ്. 25ന് അമീര്‍ ഖാന്‍റെ ‘ഗജിനി’യും റിലീസാകും. ഈ വമ്പന്‍ ചിത്രങ്ങള്‍ക്കിടയിലും ദോസ്താന പിടിച്ചു നില്‍ക്കുമെന്നാണ് തിയേറ്റര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|