|
| “പ്രണയിക്കാന്‍ റെഡി” - ഇഷ |
| ചൊവ്വ, 2 ഡിസംബര്‍ 2008 ( 11:38 IST ) | |
പ്രണയത്തിന്‍റെ കാര്യത്തില്‍ ബോളിവുഡ് നായികമാരുടെ സ്വഭാവം പ്രധാനമായും രണ്ടു തരത്തിലാണ്. ഒന്ന്, പ്രണയം വളരെ പരസ്യമായ ഒരു ഏര്‍പ്പാടായിരിക്കും. രണ്ട്, ഒന്നും തുറന്നു പറയാതെ, രഹസ്യ സ്വഭാവമുള്ളതായിരിക്കും. ഇതില്‍ ആദ്യത്തെ ഗണത്തില്‍ പെടുന്നയാളാണ് ഇഷാ ഡിയോള്‍. കക്ഷിക്ക് നിലവില്‍ പ്രണയമൊന്നുമില്ല. പക്ഷേ, എപ്പോള്‍ വേണമെങ്കിലും പ്രണയത്തില്‍ വീഴാന്‍ റെഡിയായിരിക്കുകയാണ് സുന്ദരി.
തന്‍റേത് പ്രണയ വിവാഹമായിരിക്കും എന്നാണ് ഇഷ പറയുന്നത്. അറേഞ്ച്ഡ് ആയ വിവാഹത്തില്‍ വിശ്വാസമില്ലെന്നും ഇഷ വ്യക്തമാക്കുന്നു. “എന്‍റെ അമ്മ വളരെ മോഡേണ്‍ ചിന്തകളുള്ള വ്യക്തിയാണ്. ഞാന്‍ ഒരാളെ പ്രണയിക്കുന്നതിനൊന്നും അമ്മ എതിരല്ല. എനിക്കു തോന്നുന്നത്, രണ്ടു വര്‍ഷം ഒരാളോടൊപ്പം ഒന്നിച്ചു ജീവിച്ച ശേഷം അയാളെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്നാണ്. വിവാഹ മോചനത്തിന് ശേഷം ഒരാളുടെ സ്വഭാവത്തെക്കുറിച്ച് മനസിലാക്കുന്നതിലും നല്ലത് വിവാഹത്തിന് മുന്‍പ് അയാളെക്കുറിച്ച് അറിയുന്നതാണല്ലോ.” - എങ്ങനെയുണ്ട് ഇഷയുടെ സമീപനം?
സ്വന്തം ജീവിതത്തെപ്പറ്റിയും കരിയറിനെപ്പറ്റിയും വ്യക്തമായ കാഴ്ചപ്പാടുകളും തീരുമാനങ്ങളും ഉള്ള നടിയാണ് ഇഷയെന്ന് ബോളിവുഡ് വിദഗ്ധര്‍ പറയുന്നു. ധര്‍മ്മേന്ദ്രയുടെയും ഹേമമാലിനിയുടെയും ഈ പുത്രി മാതാപിതാക്കളുടെ കരുത്താര്‍ന്ന വ്യക്തിത്വത്തിന്‍റെ തുടര്‍ച്ചയാണെന്നാണ് ഏവരുടെയും അഭിപ്രായം. സ്വന്തം വിവാഹക്കാര്യത്തെക്കുറിച്ച് ഇഷയുടെ മറ്റൊരു ഡയലോഗ് ഇതാ: “എന്നെ വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ക്ക് എന്‍റെ അച്ഛന്‍റെ ചില സ്വഭാവ സവിശേഷതകളൊക്കെ ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ പെണ്‍കുട്ടികള്‍ക്കും അവരുടെ പിതാവിന്‍റെ ചില നല്ല ഗുണങ്ങള്‍ ഉള്ള ആളെ വരനായി ലഭിക്കണമെന്നായിരിക്കും ആഗ്രഹം. ഞാനും അങ്ങനെ തന്നെയാണ്. എന്‍റെ ജീവിതവുമായി ഏറ്റവും അടുത്ത ബന്ധമുള്ളത് അച്ഛനാണ്. അദ്ദേഹത്തെപ്പോലെ ഒരാളെയാണ് ഞാന്‍ തേടുന്നത്” - ഇഷ പറയുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|