|
| 186 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും |
| തിരുവനന്തപുരം(ഏജന്‍സി), ചൊവ്വ, 2 ഡിസംബര്‍ 2008 ( 13:29 IST ) | |
ഈ മാസം 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ 14 വിഭാഗങ്ങളിലായി 186 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. കെ പി കുമാരന്‍റെ ആകാശഗോപുരവും എം ജി ശശിയുടെ അടയാളങ്ങളുമാണ് മത്സരത്തിനെത്തുന്ന മലയാള ചിത്രങ്ങള്‍. ലോക സിനിമാ വിഭാഗത്തില്‍ 28 രാജ്യങ്ങളില്‍ നിന്നായി 56 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്.
50 വര്‍ഷത്തെ ലോക സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഏഴു ചിത്രങ്ങളുടെ പ്രത്യേക വിഭാഗം ഇത്തവണത്തെ മേളയുടെ സവിശേഷതയാണ്. ഫോക്കസ് ഓണ്‍ റഷ്യ വിഭാഗത്തില്‍ അഞ്ചു ചിത്രങ്ങളും റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ 15 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. അര്‍ജന്‍റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ ബിറി, ഇസ്രയേലി സംവിധായകന്‍ അമേസ് ഗിതായി, ആഫ്രിക്കന്‍ സംവിധായകന്‍ ഇദ്രിസ ഒയ്ഡുഗാവോ എന്നിവരുടെ സിനിമകളാണ് റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റഷ്യന്‍ സംവിധായകനായ കരേന്‍ ഷക്നാ ഷഖോം, യുവ സംവിധായകനായ ഫാത്തിക് ആകിന്‍(ടര്‍ക്കി), ഫ്രഞ്ച് നവ സിനിമയുടെ വക്താവായ അലന്‍ റെനെ, ജൂറി അംഗമായ സമീറ മക്മല്‍ബഫ് എന്നിവരുടെ ചിത്രങ്ങളുടെ പ്രത്യേക വിഭാഗവും മേളയിലുണ്ട്. ട്രിബ്യൂട്ട് വിഭാഗത്തില്‍ ഈജിപ്ഷ്യന്‍ സംവിധായകന്‍ യൂസഫ് ഷഹേയ്‌നിന്‍റെയും അമേരിക്കന്‍ സംവിധായകന്‍ ജൂള്‍ഡ് ഡാസിന്‍റെയും, മലയാള സംവിധായകന്‍ ഭരതന്‍റെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഇന്ത്യന്‍ മാസ്റ്റേഴ്സ് വിഭാഗത്തില്‍ കേതന്‍ മേത്ത, ശ്യാം ബെനഗല്‍, ബുദ്ധദേവ് ദാസ് ഗുപ്ത എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘ഇന്ത്യന്‍ സിനിമ ഇന്ന്’ വിഭാഗത്തില്‍ അഞ്ചും ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തില്‍ ഏഴും ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്‍ററികളുമായി 40 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഭരത്ഗോപി, കെ ടി മുഹമ്മദ്, പി എന്‍ മേനോന്‍, രഘുവരന്‍ എന്നിവരുടെ സ്മരണാര്‍ത്ഥം പ്രത്യേക ഹോമേജ് വിഭാഗവും മേളയിലുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|