|
| സല്ലുവും ആഷും വീണ്ടും? |
| തിങ്കള്‍, 8 ഡിസംബര്‍ 2008 ( 11:43 IST ) | |
സൂര്യന്‍ പടിഞ്ഞാറ് ഉദിച്ചേക്കാം. കാക്കകള്‍ ചിലപ്പോള്‍ മലര്‍ന്നു പറന്നേക്കാം. പക്ഷേ സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും ഇനി ഒന്നിച്ചഭിനയിക്കില്ല. ബോളിവുഡില്‍ പരക്കെയുള്ള സംസാരമാണിത്. ബോളിവുഡിനെ സ്ക്രീനിലും പുറത്തും ഒരുപോലെ കോരിത്തരിപ്പിച്ച പ്രണയ ജോഡികളായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും. എന്നാല്‍ കാത്തു സൂക്ഷിച്ചൊരു കാമുകിയെ കൈയ്യിലിരിപ്പുകൊണ്ട് അഭിഷേക് ബച്ചന്‍ തട്ടിയെടുത്തതിനു ശേഷം ഇരുവരും ഇതുവരെ സ്ക്രീനില്‍ പോലും ഒരുമിച്ച് കണ്ടിട്ടില്ല. ഈ പ്രണയവും അതിന്‍റെ തകര്‍ച്ചയും ഹിന്ദി സിനിമാ ലോകത്തുണ്ടാക്കിയ കോലാഹലങ്ങള്‍ എത്രയെത്ര! എന്നാല്‍ അപ്രതീക്ഷമായത് എന്നും നമുക്കായ് കാത്തു വച്ചിരിക്കുന്ന കാലം, മറ്റൊരു അത്ഭുതവും കാട്ടിത്തരുന്നു. സല്‍മാനും ഐശ്വര്യയും വീണ്ടും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു.
പ്രിയദര്‍ശന്‍റെ പുതിയ സിനിമയില്‍ ഇരുവരും അഭിനയിക്കുന്നുണ്ടെന്നാണ് വാര്‍ത്ത. അതോടെ ചിത്രത്തെക്കുറിച്ച് കൂടുതലറിയാന്‍ ബോളിവുഡിന് ആകാംക്ഷയായി. അത് പ്രണയചിത്രമായിരിക്കുമോ, ഇരുവരും ഇഴുകിച്ചേര്‍ന്ന് വീണ്ടും അഭിനയിക്കുമോ എന്നൊക്കെയായി ചോദ്യങ്ങള്‍. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അല്പം നിരാശപ്പെടേണ്ടി വരും. കാരണം സല്‍മാന്‍ ഈ സിനിമയില്‍ അതിഥി താരമാണ്. ഐശ്വര്യയുമായി കോംബിനേഷന്‍ സീനുകള്‍ ഉണ്ടാകാന്‍ യാതൊരു വഴിയുമില്ല.
ഇപ്പോള്‍ അതിഥി, ഇനി ഇരുവരും നായികാ നായകന്മാരായി അഭിനയിക്കാനും അധികകാലം വേണ്ടിവരില്ലെന്നാണ് ബോളിവുഡിലെ പരദൂഷണം. ഷാരൂഖ് ഖാനുമായുളള ഉടക്ക് രൂക്ഷമായതാണ് സല്‍മാനെ മെല്ലെ ബച്ചന്‍ ക്യാമ്പിലേക്ക് അടുപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരമൊരു പ്രൊജക്ടിനോട് സല്‍മാന്‍ ആവേശപൂര്‍വമാണ് പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഹം ദില്‍ ദേ ചുകേ സനം’ ആണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച അവസാന ചിത്രം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | നവാഗതരുടെ രക്ഷകന്‍ | | പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അറുപത് മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന് വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന... |
| |
|
|
|
|
|
|
|