|
| സഞ്ജയ് പ്രതിഫലം കുറയ്ക്കുന്നു |
| 8 ഡിസംബര്‍ 2008 ( 18:20 IST ) | |
ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ ഇന്ന് മോഹിപ്പിക്കുന്ന പ്രതിഫലമാണ് വാങ്ങുന്നത്. അമ്പത് കോടിക്ക് മേലെയാണ് ചില താരങ്ങളുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. അക്ഷയ് കുമാറിന് ഒരു ചിത്രത്തിലഭിനയിക്കാന്‍ 70 കോടിയിലധികം നല്‍കിയതായി അടുത്തിടെ വാര്‍ത്ത പരന്നി രുന്നു. സഞ്ജയ് ദത്ത് അടുത്ത കാലത്ത് തന്‍റെ പ്രതിഫലം 15 കോടിയായി ഉയര്‍ത്തി. ഷാരുഖ്, അമീര്‍, സല്‍മാന്‍ തുടങ്ങിയവരും അമിതാഭ് ബച്ചനും ജൂനിയര്‍ ബച്ചനും ഹൃത്വിക്കും തങ്ങളുടെ പ്രതിഫലത്തില്‍ വന്‍ വര്‍ദ്ധനവാണ് വരുത്തിയത്. എന്നാലിതാ, ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തന്‍റെ പ്രതിഫലം കുറയ്ക്കാന്‍ ഒരു താരം തയ്യാറായിരിക്കുന്നു. സാക്ഷാല്‍ സഞ്ജയ് ദത്ത്!
മുംബൈ ഭീകരാക്രമണത്തിന് ശേഷം വന്‍ തിരിച്ചടിയാണ് ഹിന്ദി സിനിമാ വ്യവസായം നേരിടുന്നത്. വന്‍ ബാനറുകള്‍ പോലും തങ്ങളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ റിലീസ് ചെയ്യാന്‍ മടിക്കുന്നു. ജനങ്ങള്‍ ഷോപ്പിംഗ് കോംപ്ലക്സുകളിലോ തിയേറ്ററുകളിലോ എത്തുന്നില്ല. ഈ പ്രതിസന്ധി കണക്കിലെടുത്ത് തന്‍റെ പ്രതിഫലത്തില്‍ കുറവു വരുത്താനാണ് ബോളിവുഡിന്‍റെ ബാബ തീരുമാനിച്ചിരിക്കുന്നത്.
“ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് ഹിന്ദി സിനിമാലോകം കടന്നു പോകുന്നത്. അതിന്‍റെ ഗൌരവം ഞങ്ങള്‍ മനസിലാക്കുന്നു. സിനിമാ കുടുംബത്തിലെ ഒരു അംഗമാണ് ഞാനും. ഈ പ്രതിസന്ധിയില്‍ നിന്നും സിനിമയെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.” - സഞ്ജയ് പറയുന്നു.
പ്രൊജക്ടുകളുടെ സ്വഭാവം അനുസരിച്ചായിരിക്കും സഞ്ജയ് ദത്ത് പ്രതിഫലക്കാര്യത്തില്‍ ഇളവു വരുത്തുക. വമ്പന്‍ ബാനറുകളുടെ പടങ്ങളില്‍ പ്രതിഫലം കുറയ്ക്കേണ്ട കാര്യമില്ലല്ലോ. നല്ല കഥയും കഥാപാത്രവുമായി വരുന്ന ചെറിയ ചിത്രങ്ങളില്‍ പരമാവധി കുറഞ്ഞ പ്രതിഫലത്തില്‍ അഭിനയിക്കാനാണ് സഞ്ജയ് ദത്ത് തീരുമാനിച്ചിരിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്സിനെ ഏറ്റെടുക്കാന്‍ എല്‍ ആന്‍ഡ് ടിയും എസ്സാറിന്‍റെ... |
| |
|
|
|
|
|
|
|