യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കിംഗ് ഖാനെ കാണ്‍‌മാനില്ല!
ചൊവ്വ, 9 ഡിസംബര്‍ 2008   ( 11:42 IST )
ബോളിവുഡിലെ താരരാജാവ് ഷാരുഖ് ഖാനെ കാണ്‍‌മാനില്ല!. ഇങ്ങനെയൊരു വാര്‍ത്ത കേട്ടാല്‍ ആരും അത്ഭുതപ്പെടുമെന്നുറപ്പ്. ഷാരുഖ് എവിടെപ്പോയി എന്ന ചോദ്യം കഴിഞ്ഞ രണ്ടു മൂന്ന് ആഴ്ചകളായി ബോളിവുഡ് ചോദിക്കുകയാണ്. കാരണം, അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ വന്‍ പ്രതീക്ഷകളിലൊന്നായ ‘റബ് നേ ബനാ ദി ജോഡി’ ഡിസംബര്‍ 12ന് റിലീസ് ചെയ്യുകയാണ്. പക്ഷേ ചിത്രത്തിന്‍റെ പ്രമോഷന്‍ ഷോകളിലോ പരസ്യ പരിപാടികളിലോ ഒന്നും ഷാരുഖിനെ കാണാനില്ല. ഈ സിനിമ സംബന്ധിച്ച എല്ലാ പരിപാടികളില്‍ നിന്നും കിംഗ് ഖാന്‍ വിട്ടു നില്‍ക്കുന്നു!

ഷാരുഖ് എവിടെയുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന്‍റെ എല്ലാ ദിവസത്തെയും പ്രോഗ്രാമുകള്‍ സെക്രട്ടറിമാര്‍ പറഞ്ഞു തരും. പക്ഷേ അവയിലൊന്നും ‘റബ് നേ ബനാ ദി ജോഡി’യുടെ പ്രമോഷന്‍ സംബന്ധിച്ച ഒരു പരിപാടികളിലും ഷാരുഖ് പങ്കെടുക്കുന്നതായി കാണാനാകില്ല. അദ്ദേഹത്തിന് എന്താണ് പറ്റിയത് എന്ന് ചിന്തിക്കുകയാണ് സിനിമാലോകം.

‘ദില്‍‌വാലേ ദുല്‍‌ ഹാനിയാ ലേ ജായേംഗേ’, ‘മൊഹബത്തേന്‍’ എന്നീ സിനിമകള്‍ക്ക് ശേഷം ആദിത്യ ചോപ്ര ഷാരുഖിനെ നായികനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് റബ് നേ ബനാ ദി ജോഡി. ‘ഡി ഡി എല്‍ ജെ’ പതിമൂന്ന് വര്‍ഷമായി തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ചരിത്ര വിജയം നേടിയ സിനിമയാണ്. അപ്പോള്‍ ആദിത്യ ചോപ്ര സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളില്‍ ഷാരുഖ് തീര്‍ച്ചയായും പങ്കെടുക്കേണ്ടതാണ്. കഴിഞ്ഞ സിനിമകളുടെയൊക്കെ പരസ്യ തന്ത്രങ്ങള്‍ക്കും പ്രമോഷനുമെല്ലാം ഷാരുഖ് തന്നെയാണ് മുന്നില്‍ നിന്നത് എന്നറിയുമ്പോള്‍ ഈ വിട്ടുനില്‍ക്കലിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോ എന്ന് അന്വേഷിക്കുകയാണ് ബോളിവുഡ്.

അതേ സമയം ഷാരുഖിന്‍റെ എതിരാളിയായ അമീര്‍ഖാന്‍ തന്‍റെ പുതിയ ചിത്രമായ ‘ഗജിനി’യുടെ പ്രമോഷന്‍ പരിപാടികളില്‍ സജീവ സാന്നിധ്യമാണ്. ഈ മാസം 25നാണ് ഗജിനി റിലീസ് ചെയ്യുന്നത്. തന്‍റെ ചിത്രത്തിന്‍റെ വരവ് ഒരു ഗംഭീര സംഭവമാക്കി മാറ്റാനുള്ള എല്ലാ കാര്യങ്ങളും അമീര്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഷാരുഖിന്‍റെ മൌനം ഏവരെയും അമ്പരപ്പിക്കുകയാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സഞ്ജയ് പ്രതിഫലം കുറയ്ക്കുന്നു
ബിഗ്‌ബിയുടെ പോക്കറ്റടിച്ചാല്‍...
സല്ലുവും ആഷും വീണ്ടും?
ഷാരൂഖ് പോളിഷ് യുവതയുടെ ഇഷ്ടതാരം
യുവിയുടെ ‘മസാല’സ്വപ്നം
'ദോസ്താന’യില്‍ അഭിമാനം: അഭിഷേക്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
നവാഗതരുടെ രക്ഷകന്‍
പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!...
“എനിക്ക് രാജ്യത്തെ സേവിക്കണം”
കരീന വീണ്ടും കാമുകനൊപ്പം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അറുപത്‌ മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന്‌ വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...