യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
രാമുവിനൊപ്പം വീണ്ടും ബച്ചന്‍
ചൊവ്വ, 9 ഡിസംബര്‍ 2008   ( 17:07 IST )
സര്‍ക്കാര്‍, നിശബ്ദ്, ആഗ്, സര്‍ക്കാര്‍ രാജ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചന്‍ വീണ്ടും രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. പുതിയ ചിത്രത്തിനായി രാമു ക്യാമറ തിരിക്കുന്നത് മാധ്യമലോകത്തേക്കാണ്. ‘റാന്‍ - എ ന്യൂസ് സ്റ്റോറി’ എന്നാണ് ചിത്രത്തിന്‍റെ പേര്. ആഗിലേതു പോലെ ഒരു നെഗറ്റീവ് കഥാപാത്രമായിരിക്കും ഈ ചിത്രത്തിലും ബിഗ്‌ബി അവതരിപ്പിക്കുകയെന്ന് സൂചനയുണ്ട്.

മാധ്യമരംഗത്തെ കിടമത്സരങ്ങളുടെ കഥയാണ് ഇത്തവണ രാം ഗോപാല്‍ വര്‍മ പറയാന്‍ ഉദ്ദേശിക്കുന്നത്. ന്യൂസ് എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്ത എന്നാണ് ഇപ്പോഴത്തെ അര്‍ത്ഥം. ഏറ്റവും പുതിയതും വ്യത്യസ്തവുമായ വാര്‍ത്തകള്‍ ആര്‍ക്ക് ലഭിക്കുന്നുവോ, അവര്‍ കേമന്‍‌മാരാകുന്നു. അപ്പോള്‍ അതിനു വേണ്ടി മത്സരങ്ങള്‍ ഉണ്ടാകുന്നു. ഇല്ലാത്ത വാര്‍ത്ത സൃഷ്ടിക്കപ്പെടുന്നു. മാധ്യമരംഗത്തെ നേരും നെറിയില്ലായ്മയും തുറന്നു കാണിക്കാനാണ് രാം ഗോപാല്‍ വര്‍മ ഒരുങ്ങുന്നത്.

കന്നഡ നടന്‍ സുധീപാണ് റാനിലെ മറ്റൊരു നായകന്‍. ഫൂങ്ക് എന്ന ആര്‍ ജി വി ചിത്രത്തില്‍ സുധീപായിരുന്നു നായകന്‍. അമിതാഭ് ബച്ചന്‍റെ മകനായാണ് സുധീപ് ഈ ചിത്രത്തില്‍ വേഷമിടുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കിംഗ് ഖാനെ കാണ്‍‌മാനില്ല!
സഞ്ജയ് പ്രതിഫലം കുറയ്ക്കുന്നു
ബിഗ്‌ബിയുടെ പോക്കറ്റടിച്ചാല്‍...
സല്ലുവും ആഷും വീണ്ടും?
ഷാരൂഖ് പോളിഷ് യുവതയുടെ ഇഷ്ടതാരം
യുവിയുടെ ‘മസാല’സ്വപ്നം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
നവാഗതരുടെ രക്ഷകന്‍
പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!...
“എനിക്ക് രാജ്യത്തെ സേവിക്കണം”
കരീന വീണ്ടും കാമുകനൊപ്പം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അറുപത്‌ മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന്‌ വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...