|
| ആക്ഷന് ചിത്രങ്ങളോട് വിട |
| 10 ഡിസംബര്‍ 2008 ( 10:34 IST ) | |
ഏത് ഭാഷയിലുള്ള സിനിമാമേഖലയില്‍ ശ്രദ്ധിച്ചാലും വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. ആക്ഷന്‍ സിനിമകള്‍ക്കും ആക്ഷന്‍ സിനിമകളിലെ നായകന്‍മാര്‍ക്കും അവയുടെ സംവിധായകര്‍ക്കും ഒരു പ്രത്യേക സ്ഥാനം കാണാന്‍ കഴിയും. ആക്ഷന്‍ സിനിമകള്‍ ചെയ്യാതെ ഒരു താരത്തിന് തന്‍റെ കരിയറില്‍ മുന്നേറാന്‍ കഴിയില്ല. ഇത് ശരിക്കും മനസിലാക്കിയ ആളാണ് ബോളിവുഡിന്‍റെ പുതിയ ഹരമായ ഇമ്രാന്‍ ഖാന്‍. അതുകൊണ്ടാണ് ആദ്യ റൊമാന്‍റിക് ചിത്രത്തിന് ശേഷം അടുത്ത രണ്ടു സിനിമകളും ആക്ഷന് പ്രാധാന്യമുള്ളത് ഇമ്രാന്‍ തെരഞ്ഞെടുത്തത്.
എന്നാലിതാ, കിഡ്‌നാപ്, ലക്ക് എന്നീ സിനിമകള്‍ക്ക് ശേഷം ആക്ഷന്‍ സിനിമകളോട് തല്‍ക്കാലം വിടപറയുകയാണ് ഇമ്രാന്‍ ഖാന്‍. വ്യത്യസ്തമായ കഥകള്‍ പറയുന്ന സിനിമകള്‍ക്കായിരിക്കും ഇനി കുറേക്കാലത്തേക്ക് ഇമ്രാന്‍റെ പരിഗണന. അമീര്‍ ഖാന്‍ നിര്‍മ്മിക്കുന്ന ‘ഡല്‍ഹി ബെല്ലി’യാണ് താരത്തിന്‍റെ പുതിയ സിനിമ. അതില്‍ ആക്ഷന്‍ സീനുകളൊന്നും ഇല്ല. ആദ്യ ചിത്രമായ ‘ജാനേ തു യ ജാനേ ന’യിലും ഇമ്രാന് ആക്ഷന്‍ സീക്വന്‍സുകള്‍ ഇല്ലായിരുന്നു.
കിഡ്‌നാപ്പിലും ലക്കിലും രക്തം മരവിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ഇമ്രാന്‍ ചെയ്തത്. ഒരു കെട്ടിടത്തിന്‍റെ ഇരുപതാം നിലയില്‍ നിന്ന് ചാടുന്ന രംഗങ്ങളൊക്കെ ഡ്യൂപ്പില്ലാതെ അദ്ദേഹം അഭിനയിച്ചു. ഇങ്ങനെ സാഹസികമായി അഭിനയിക്കരുതെന്ന് സഞ്ജയ് ദത്തും അമീര്‍ ഖാനും ഇമ്രാനെ ഉപദേശിക്കുകയും ചെയ്തിരുന്നു. എന്തായാലും തല്‍ക്കാലം ഇനി ആക്ഷന്‍ സിനിമകള്‍ വേണ്ടെന്നാണ് ഇമ്രാന്‍റെ തീരുമാനം.
എന്നാല്‍, ഇനിയൊരു ആക്ഷന്‍ ചിത്രം ചെയ്യുകയാണെങ്കില്‍ അതൊരു സംഭവമായി മാറണമെന്നും താരത്തിന് ആഗ്രഹമുണ്ട്. അര്‍നോള്‍ഡ് ഷ്വാസനൈഗറോ ബ്രൂസ് വില്ലിസോ ചെയ്യുന്ന രീതിയിലുള്ള ആക്ഷന്‍ സിനിമയാണ് ഇമ്രാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | നവാഗതരുടെ രക്ഷകന്‍ | | പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അറുപത് മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന് വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന... |
| |
|
|
|
|
|
|
|