|
| മരുതനായകം വീണ്ടും? |
| വ്യാഴം, 11 ഡിസംബര്‍ 2008 ( 17:25 IST ) | |
കമലഹാസന്‍റെ സ്വപ്നപദ്ധതിയാണ് ‘മരുതനായകം’. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രീകരണം ആരംഭിച്ച ഈ സിനിമ മതിയായ പണമില്ലാത്തതിനാല്‍ ഇടയ്ക്കു വച്ച് നിന്നു പോകുകയായിരുന്നു. ചരിത്രപുരുഷനായ മരുതനായകമെന്ന കഥാപാത്രമായി കമല്‍ തന്നെയാണ് അഭിനയിച്ചത്. രചനയും സംവിധാനവും കമലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് എലിസബത്ത് രാജ്‌ഞിയുടെ സാന്നിധ്യത്തില്‍ ആരംഭിച്ച ആ സിനിമയുടെ ചിത്രീകരണം നിലച്ചു പോയത് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ ഒരു വലിയ നഷ്ടമായാണ് കണക്കാക്കപ്പെടുന്നത്.
എന്നാലിപ്പോള്‍ ആ പ്രൊജക്ടിനെ സംബന്ധിച്ച് പ്രതീക്ഷയുടെ നേരിയ വെളിച്ചം കണ്ടു തുടങ്ങിയിരിക്കുന്നു. ബ്രിട്ടീഷ് ഫിലിം കോര്‍പറേഷന്‍ ലോകരാജ്യങ്ങളിലെ മികച്ച സിനിമാ സംരംഭങ്ങള്‍ക്കായി മുതല്‍ മുടക്കാന്‍ തയ്യാറായതാണ് മരുതനായകത്തെ വീണ്ടും സജീവ ചര്‍ച്ചയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോര്‍പറേഷന്‍റെ ചില പ്രതിനിധികള്‍ ചെന്നൈയില്‍ എത്തുകയും ഒരു സെമിനാര്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അതില്‍ കമലഹാസനും പങ്കെടുത്തു.
ബ്രിട്ടീഷ് ഫിലിം കോര്‍പറേഷന്‍റെ ഇന്ത്യയുമായുള്ള സഹകരണം തന്‍റെ സ്വപ്നപദ്ധതിയായ മരുതനായകത്തെ യാഥാര്‍ത്ഥ്യമാക്കി മാറ്റുമെന്നാണ് കമലഹാസന്‍ ആ സെമിനാറില്‍ പറഞ്ഞത്. ഇന്ത്യന്‍ സിനിമയുടെ അന്താരാഷ്ട്ര വിപണനത്തിനുള്ള ഒരു വേദിയാണിതെന്ന് കോര്‍പറേഷന്‍ പ്രതിനിധികളും അറിയിച്ചു. എന്തായാലും മരുതനായകം വീണ്ടും ആരംഭിക്കുന്നു എന്ന വാര്‍ത്ത സിനിമാപ്രേമികളെ ആഹ്ലാദിപ്പിക്കും എന്നതില്‍ സംശയമില്ല.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | നവാഗതരുടെ രക്ഷകന്‍ | | പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അറുപത് മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന് വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന... |
| |
|
|
|
|
|
|
|