യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ചലച്ചിത്രോസ്തവത്തിന് ഇന്ന് തിരിതെളിയും
തിരുവനന്തപുരം(ഏജന്‍സി), വെള്ളി, 12 ഡിസംബര്‍ 2008   ( 10:48 IST )
പതിമൂന്നാമത് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവം ഇന്ന് ആരംഭിക്കുന്നു. ഇന്ന് വൈകിട്ട്‌ ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനാണ് മേളയ്ക്ക് തിരിതെളിക്കുന്നത്. അര്‍ജന്‍റീനിയന്‍ സംവിധായകനായ ഫെര്‍ണാണ്ടോ ബിറി, കെ ആര്‍ വിജയ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ഡിസംബര്‍ 19 വരെയാണ് ചലച്ചിത്രോത്സവം. 14 വിഭാഗങ്ങളിലായി 186 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. കെ പി കുമാരന്‍റെ ആകാശഗോപുരവും എം ജി ശശിയുടെ അടയാളങ്ങളുമാണ്‌ മത്സരത്തിനെത്തുന്ന മലയാള ചിത്രങ്ങള്‍. ലോക സിനിമാ വിഭാഗത്തില്‍ 28 രാജ്യങ്ങളില്‍ നിന്നായി 56 ചിത്രങ്ങളാണ്‌ പ്രദര്‍ശനത്തിനെത്തുന്നത്.

50 വര്‍ഷത്തെ ലോക സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഏഴു ചിത്രങ്ങളുടെ പ്രത്യേക വിഭാഗം ഇത്തവണത്തെ മേളയുടെ സവിശേഷതയാണ്. ഫോക്കസ് ഓണ്‍ റഷ്യ വിഭാഗത്തില്‍ അഞ്ചു ചിത്രങ്ങളും റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ 15 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. അര്‍ജന്‍റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ ബിറി, ഇസ്രയേലി സംവിധായകന്‍ അമേസ് ഗിതായി, ആഫ്രിക്കന്‍ സംവിധായകന്‍ ഇദ്രിസ ഒയ്ഡുഗാവോ എന്നിവരുടെ സിനിമകളാണ് റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റഷ്യന്‍ സംവിധായകനായ കരേന്‍ ഷക്നാ ഷഖോം, യുവ സംവിധായകനായ ഫാത്തിക്‌ ആകിന്‍(ടര്‍ക്കി), ഫ്രഞ്ച്‌ നവ സിനിമയുടെ വക്താവായ അലന്‍ റെനെ, ജൂറി അംഗമായ സമീറ മക്മല്‍ബഫ് എന്നി‍വരുടെ ചിത്രങ്ങളുടെ പ്രത്യേക വിഭാഗവും മേളയിലുണ്ട്‌. ട്രിബ്യൂട്ട് വിഭാഗത്തില്‍ ഈജിപ്ഷ്യന്‍ സംവിധായകന്‍ യൂസഫ് ഷഹേയ്‌നിന്‍റെയും അമേരിക്കന്‍ സംവിധായകന്‍ ജൂള്‍ഡ് ഡാസിന്‍റെയും, മലയാള സംവിധായകന്‍ ഭരതന്‍റെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഇന്ത്യന്‍ മാസ്റ്റേഴ്സ് വിഭാഗത്തില്‍ കേതന്‍ മേത്ത, ശ്യാം ബെനഗല്‍, ബുദ്ധദേവ് ദാസ് ഗുപ്ത എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘ഇന്ത്യന്‍ സിനിമ ഇന്ന്’ വിഭാഗത്തില്‍ അഞ്ചും ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തില്‍ ഏഴും ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്‍ററികളുമായി 40 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഭരത്ഗോപി, കെ ടി മുഹമ്മദ്, പി എന്‍ മേനോന്‍, രഘുവരന്‍ എന്നിവരുടെ സ്മരണാര്‍ത്ഥം പ്രത്യേക ഹോമേജ്‌ വിഭാഗവും മേളയിലുണ്ട്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മരുതനായകം വീണ്ടും?
ന്യൂയോര്‍ക്കുമായി ജോണ്‍
ഷാരുഖിനെ കാത്ത് അസിന്‍
ദീപിക എന്ന ചൈനീസ് പെണ്‍കൊടി
അക്ഷയ് ഇനി ‘ചന്ദ്‌ഭായ്’
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
നവാഗതരുടെ രക്ഷകന്‍
പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!...
“എനിക്ക് രാജ്യത്തെ സേവിക്കണം”
കരീന വീണ്ടും കാമുകനൊപ്പം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അറുപത്‌ മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന്‌ വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...