യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
നവാഗതരെ കത്രീനയ്ക്ക് വേണ്ട
വെള്ളി, 12 ഡിസംബര്‍ 2008   ( 14:38 IST )
മലയാള നടന്‍ ദിലീപ് താരപദവിയിലേക്ക് എത്താന്‍ പ്രയോഗിച്ച ഒരു സൂത്രപ്പണിയുണ്ട്. പുതിയ സംവിധായകരുടെ ചിത്രങ്ങളില്‍ കൂടുതലായി അഭിനയിക്കുക. പുതിയ സംവിധായകരാകുമ്പോള്‍ അവരുടെ ആദ്യ ചിത്രം ഏറ്റവും നല്ലതാക്കാന്‍ അവര്‍ ശ്രമിക്കും. മാത്രമല്ല, തിരക്കഥയിലും സംവിധാനത്തിലും തന്‍റെ അഭിപ്രായങ്ങള്‍ പറയാനും അതിനനുസരിച്ച് സിനിമയെ മൊത്തത്തില്‍ രൂപപ്പെടുത്താനും ദിലീപിന് കഴിഞ്ഞിരുന്നു. എന്നാല്‍ ബോളിവുഡ് സുന്ദരി കത്രീന കൈഫ് ഈ രീതിയോട് പൂര്‍ണമായും വിയോജിക്കുന്ന ആളാണ്.

പുതിയ സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കുന്നത് വലിയ റിസ്ക് ആണെന്നാണ് കത്രീനയുടെ അഭിപ്രായം. എല്ലാവരും തിരക്കഥയാണ് സിനിമയുടെ നട്ടെല്ല് എന്നാണ് പറയുക. പക്ഷേ, കത്രീന പറയുന്നത്, താന്‍ സംവിധായകന്‍ ആരാണെന്ന് നോക്കി മാത്രമേ സിനിമ തിരഞ്ഞെടുക്കാറുള്ളൂ എന്നാണ്. തിരക്കഥ എത്ര നല്ലതായിരുന്നാലും സംവിധാനം ശരിയല്ലെങ്കില്‍ സിനിമയുടെ കാര്യം പോക്കാണെന്ന് താരസുന്ദരി പറയുന്നു.

വിപുല്‍ ഷാ, ഡേവിഡ് ധവാന്‍, അനീസ് ബസ്‌മി, സുഭാഷ് ഘായ് തുടങ്ങിയവരാണ് കത്രീനയുടെ ചിത്രങ്ങള്‍ അടുത്തിടെ സംവിധാനം ചെയ്തത്. ഇതില്‍ സുഭാഷ് ഘായ് സംവിധാനം ചെയ്ത ‘യുവ്‌രാജ്’ ഒഴികെ മറ്റെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. യുവ്‌രാജില്‍ പ്രാധാന്യമുള്ള വേഷമല്ലെന്നറിഞ്ഞിട്ടും അഭിനയിക്കാന്‍ തയ്യാറായത് സുഭാഷ് ഘായ് സംവിധാനം ചെയ്യുന്നു എന്നതു കൊണ്ട് മാത്രമായിരുന്നു എന്ന് കത്രീന പറയുന്നു. ചില പിഴവുകളൊക്കെ പറ്റിയാലും കഴിവ് തെളിയിച്ചിട്ടുള്ള സംവിധായകര്‍ക്ക് മാത്രമേ തുടര്‍ന്നും ഡേറ്റ് നല്‍കുള്ളൂ എന്ന തീരുമാനത്തിലാണ് അവര്‍. കത്രീനയുടെ അടുത്ത ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് പ്രകാശ് ഝായും രാജ്‌കുമാര്‍ സന്തോഷിയുമാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ചലച്ചിത്രോസ്തവത്തിന് ഇന്ന് തിരിതെളിയും
മരുതനായകം വീണ്ടും?
ന്യൂയോര്‍ക്കുമായി ജോണ്‍
ഷാരുഖിനെ കാത്ത് അസിന്‍
ദീപിക എന്ന ചൈനീസ് പെണ്‍കൊടി
അക്ഷയ് ഇനി ‘ചന്ദ്‌ഭായ്’
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
നവാഗതരുടെ രക്ഷകന്‍
പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!...
“എനിക്ക് രാജ്യത്തെ സേവിക്കണം”
കരീന വീണ്ടും കാമുകനൊപ്പം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അറുപത്‌ മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന്‌ വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...