|
| ദോസ്താന 100 കോടി നേടി |
| വെള്ളി, 12 ഡിസംബര്‍ 2008 ( 18:30 IST ) | |
വെറും നാല് ആഴ്ച കോണ്ട് 100 കോടി രൂപ കളക്ഷന്‍! മോഹിപ്പിക്കുന്ന ഈ കണക്ക് ഒരു ബോളിവുഡ് ചിത്രത്തിന്‍റെ കാര്യത്തില്‍ സത്യമായിരിക്കുകയാണ്. ധര്‍മ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ‘ദോസ്താന’ എന്ന സിനിമയാണ് തകര്‍പ്പന്‍ കളക്ഷനുമായി മുന്നേറുന്നത്.
ആയിരത്തോളം പ്രിന്‍റുകളുമായി ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തിയ ഈ സിനിമ നാലു വാരം കൊണ്ട് 100 കോടി എന്ന മാജിക് നമ്പര്‍ കടന്നിരിക്കുകയാണ്. റബ് നേ ബനാ ദി ജോഡി, ഗജിനി തുടങ്ങിയ വമ്പന്‍ ചിത്രങ്ങളുടെ വരവോടെ കളക്ഷന്‍ കുറയുമെന്നാണ് നിഗമനമെങ്കിലും ധര്‍മ പ്രൊഡക്ഷന്‍സിന് ദോസ്താന വന്‍ ലാഭം നേടിക്കൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഭിഷേക് ബച്ചന്‍, ജോണ്‍ ഏബ്രഹാം, പ്രിയങ്ക ചോപ്ര എന്നീ താരങ്ങളുടെ തകര്‍പ്പന്‍ അഭിനയവും മിയാമിയിലെ മികച്ച ലൊക്കേഷനുകളുമാണ് ദോസ്താനയുടെ ഹൈലൈറ്റ്. ബോബി ഡിയോളിന്‍റെ അതിഥിവേഷവും ചിത്രന്‍റെ വിജയത്തിന് കാരണമായി. യു എ ഇയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഹിന്ദി ചിത്രമാണ് ദോസ്താന. യു കെ ബോക്സോഫീസില്‍ മൂന്നാം സ്ഥാനത്താണ് ഈ ചിത്രം. വടക്കേ അമേരിക്കയിലാകട്ടെ പതിനാറാം സ്ഥാനത്തെത്തിയിരിക്കുന്നു ഈ ബോളിവുഡ് സിനിമ.
നവാഗതനായ തരുണ്‍ മന്‍സുഖനി സംവിധാനം ചെയ്ത ദോസ്താന റിലീസിന്‍റെ ആദ്യ നാളുകളില്‍ കളക്ഷന്‍ കുറവായിരുന്നെങ്കിലും പിന്നീട് കുതിച്ചു കയറുന്നതാണ് കണ്ടത്. ഒരു പ്രത്യേക സാഹചര്യത്തില്‍ സ്വവര്‍ഗാനുരാഗികളായി അഭിനയിക്കേണ്ടി വരുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണ് മികച്ച കോമഡി രംഗങ്ങളിലൂടെ ദോസ്താന ആവിഷ്കരിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | നവാഗതരുടെ രക്ഷകന്‍ | | പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അറുപത് മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന് വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന... |
| |
|
|
|
|
|
|
|