യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അസിനോട് സല്‍മാന് പ്രണയം?
ശനി, 13 ഡിസംബര്‍ 2008   ( 15:21 IST )
സല്‍മാന്‍ ഖാനുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാകുന്നത് ഒരു പുതിയ സംഭവമല്ല. സല്‍മാന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ നാള്‍ മുതല്‍ വിവാദങ്ങളും ഒപ്പമുണ്ട്. അത് പ്രണയമോ വാക്കേറ്റമോ കയ്യേറ്റമോ മൃഗവേട്ടയോ, വിവാദങ്ങളുടെ നായക സ്ഥാനത്തുതന്നെ മസില്‍‌മാന്‍ ഉണ്ടായിരിക്കും. ഐശ്വര്യ റായിയുമായുള്ള പ്രണയവും അതിന്‍റെ ദുരന്ത പര്യവസാനവും, കൃഷ്ണമൃഗ വേട്ടയും, ഷാരുഖുമായുള്ള പോരും, കത്രീന കൈഫുമായുള്ള പ്രണയവും എല്ലാം വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ഇപ്പോഴിതാ, മറ്റൊരു ഗോസിപ്പ് ബോളിവുഡില്‍ പരക്കുന്നു. ഗോസിപ്പിലെ നായക സ്ഥാനത്ത് സല്‍മാന്‍ തന്നെ. നായിക ഒരു മലയാളിയാണ് - അസിന്‍!

അസിനോട് സല്‍മാന്‍ ഖാന് പ്രണയം തോന്നിത്തുടങ്ങിയോ എന്നാണ് ബോളിവുഡ് പാപ്പരാസികളുടെ സംശയം. വിപുല്‍ ഷായുടെ ‘ലണ്ടന്‍ ഡ്രീംസ്’ എന്ന ചിത്രത്തില്‍ സല്‍മാനും അസിനുമായിരുന്നു ജോഡി. കഴിഞ്ഞ ഓണത്തിന് അസിന് സല്‍മാന്‍ ഒരു ഓണസമ്മാനം കൊടുത്തത്രേ. അതിന് ശേഷം ഈദ് വന്നപ്പോള്‍ അസിന്‍ തിരിച്ചും ഒരു സമ്മാനം കൊടുത്തതായാണ് ഗോസിപ്പ്. മാത്രമല്ല അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത്. അസിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ വാതോരാതെ പുകഴ്ത്തി സംസാരിക്കുകയാണ് സല്‍മാനെന്നും ഗോസിപ്പുകള്‍ പ്രചരിക്കുന്നു.

അസിനോടുള്ള സല്‍മാന്‍റെ മമത കത്രീനയ്ക്ക് തീരെ പിടിക്കുന്നില്ലെന്നും കഥകളുണ്ട്. എന്നാല്‍ ഈ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് അസിന്‍ വ്യക്തമാക്കുന്നത്. “സല്‍മാന്‍ എനിക്ക് ഓണത്തിന് സമ്മാനം തരികയോ ഞാന്‍ തിരിച്ച് സമ്മാനം കൊടുക്കുകയോ ചെയ്തിട്ടില്ല. ഒരു വര്‍ഷത്തിലേറെയായി ഞാന്‍ മുംബൈയില്‍ ജീവിക്കുന്നു. വീടു വാങ്ങാന്‍ അപ്പോള്‍ ഞാന്‍ എന്തിന് മറ്റൊരാളുടെ സഹായം തേടണം. ഞാനുമായുള്ള ബന്ധം കാരണം കത്രീനയും സല്‍മാനും പിണങ്ങിയെന്ന വാര്‍ത്ത ശരിക്കും ഒരു തമാശയാണ്. ഇങ്ങനെയുള്ള കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ബോളിവുഡില്‍ നല്ലൊരു മസാല സിനിമയ്ക്കുള്ള തിരക്കഥ രചിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്” - അസിന്‍ പറയുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
ദോസ്താന 100 കോടി നേടി
നവാഗതരെ കത്രീനയ്ക്ക് വേണ്ട
ചലച്ചിത്രോസ്തവത്തിന് ഇന്ന് തിരിതെളിയും
മരുതനായകം വീണ്ടും?
ന്യൂയോര്‍ക്കുമായി ജോണ്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
നവാഗതരുടെ രക്ഷകന്‍
പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!...
“എനിക്ക് രാജ്യത്തെ സേവിക്കണം”
കരീന വീണ്ടും കാമുകനൊപ്പം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അറുപത്‌ മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന്‌ വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...