|
| ഗജിനി വാരിയത് 32 കോടി |
| 29 ഡിസംബര്‍ 2008 ( 15:40 IST ) | |
അമീര്‍ഖാന്‍റെ ഗജിനിക്ക് റിലീസ് ദിവസം ലഭിച്ചത് 32 കോടി കളക്ഷന്‍! ഒരു ദിവസം ഒരിന്ത്യന്‍ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഗജിനി നേടിയത്. ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റുകളായ സിംഗ് ഈസ് കിംഗ്, ദൊസ്താന, രബ് നേ ബനാ ദി ജോദി എന്നിവയുടെ കളക്ഷന്‍ റെക്കോര്‍ഡാണ് ഗജിനി മറികടന്നത്.
കേരളത്തിലും തമിഴ്നാട്ടിലും റെക്കോര്‍ഡ് കളക്ഷനാണ് ഈ ബോളിവുഡ് സിനിമ നേടിയത്. 52 ലക്ഷമാണ് രണ്ട് സംസ്ഥാനങ്ങളിലുമായി കളക്ഷന്‍. കേരളത്തിലും തമിഴ്നാട്ടിലും ഒരു ഹിന്ദി സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത്. തമിഴ്നാട്ടില്‍ 19 സ്ഥലത്തും കേരളത്തില്‍ 26 ഇടത്തുമാണ് സിനിമ റിലീസ് ചെയ്തത്.
മലയാളിയായ അസിന്‍റെ ബോളിവുഡ് പ്രവേശനമാണ് കേരളത്തില്‍ ഗജിനിയ്ക്ക് റെക്കോര്‍ഡ് കളക്ഷന്‍ നേടിക്കൊടുത്തത്. അമീര്‍ഖാന്‍ ആണ് നായകനായി അഭിനയിക്കുന്നത്. ഷോര്‍ട്ട് ടേം മെമ്മറി ലോസ് ബാധിച്ച കഥാപാത്രമാണ് ചിത്രത്തില്‍ അമീറിന്‍റേത്. ഹിറ്റുകളുടെ സംവിധായകനെന്ന് അറിയപ്പെടുന്ന എ ആര്‍ മുരുഗദോസ് ആണ് ഗജിനിയുടേയും ഡയറക്ടര്‍.ര
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|