|
| സെയ്ഫിന് ഒരു പേരു വേണം |
| 29 ഡിസംബര്‍ 2008 ( 15:41 IST ) | |
ഒരു പേരിലെന്തിരിക്കുന്നു എന്ന് സെയ്ഫ് അലി ഖാനോട് മാത്രം ചോദിക്കരുത്. കാരണം സ്വന്തം ചിത്രത്തിന് പേര് കണ്ടെത്താനായി ആരാധകരെ ആശ്രയിക്കേണ്ട ഗതികേടിലാണ് ബോളിവുഡിലെ ഛോട്ടാ നവാബിപ്പോള്‍. പുതുവര്‍ഷത്തില്‍ പുറത്താനിരിക്കുന്ന സെയ്ഫിന്‍റെ രണ്ട് ചിത്രങ്ങള്‍ക്കാണ് ഉടന്‍ പേര് ആവശ്യമായി വന്നിരിക്കുന്നത്.
മികച്ച പേര് നിര്‍ദേശിക്കാനുള്ള മത്സരം സംഘടിപ്പിക്കാനും വിജയികള്‍ക്ക് സമ്മാനം നല്‍കാനും വരെ സംവിധായകര്‍ക്കും സെയ്ഫിനും പദ്ധതിയുണ്ട്. സെയ്ഫും കാമുകി കരീനയും ഒരുമിക്കുന്ന നവാഗതനായ റണ്‍സില്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനാണ് ഇതുവരെ പേര് കണ്ടെത്താന്‍ കഴിയാഞ്ഞത്. കരണ്‍ ജോഹറാണ് ഈ ചിത്രത്തിന്‍റെ നിര്‍മാതാവ്.
സെയ്ഫ് തന്നെ നിര്‍മിച്ച് ഇംതിയാസ് അലി സംവിധാനം ചെയ്യുന്നതാണ് പേരിടാത്ത രണ്ടാമത്തെ ചിത്രം. ദീപിക പദുക്കോണാണ് ചിത്രത്തില്‍ സെയ്ഫിന്‍റെ നായിക. ജൂണിലായിരിക്കും ഈ ചിത്രം പുറത്തിറങ്ങുക. അതിനുമുമ്പ് ആരാധകര്‍ തന്നെ നല്ലൊരു പേര് നിര്‍ദേശിക്കുമെന്നാണ് ഇംതിയാസ് അലിയുടെ പ്രതീക്ഷ.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|