യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ലാല്‍ ലോഹിയുടെ നായകന്‍
1 ജനുവരി 2009   ( 13:07 IST )
കന്‍മദത്തിനുശേഷം ലാല്‍ വീണ്ടും ഒരു ലോഹിക്കഥയില്‍ നായകനാവുന്നു. മലയാളികള്‍ ഒരിക്കലും മറക്കാത്ത ലാല്‍-ലോഹി-സിബി മലയില്‍ കൂട്ടുകെട്ടാണ് ഇത്തവണ വീണ്ടും ആവര്‍ത്തിക്കുന്നത്. കിരീടത്തിന്‍റെ രണ്ടാം ഭാഗമായിരുന്ന ചെങ്കോലിലാണ് ഈ കൂട്ടുകെട്ട് അവസാനം ഒരുമിച്ചത്.

അതിനുശേഷം ലാല്‍ ലോഹിയുടെ കന്‍‌മദത്തിലും സിബിയുടെ ദേവദൂതന്‍, ഫ്ലാഷ് എന്നീ ചിത്രങ്ങളിലും നായകനായെങ്കിലും അതിനൊന്നും പഴയ വിജയത്തിന്‍റെ സമീപത്തെങ്ങും എത്താനായില്ല. ഒടുവില്‍ സിബിയും ലോഹിയും സൌന്ദര്യ പിണക്കങ്ങള്‍ മാറ്റിവച്ച് ഒരുമിക്കുമ്പോള്‍ അതില്‍ നായകസ്ഥാനത്തേക്ക് ലാലിനെപ്പോലെ മറ്റൊരാളില്ലെന്നതാണ് വാസ്തവം.

ഈ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ തന്നെയാണ് അതിന് സാക്‍ഷ്യം. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം, ദശരഥം, ധനം, കിരീടം, ചെങ്കോല്‍ തുടങ്ങിയവ അതില്‍ ചിലത് മാത്രം. പിന്നീട് ലോഹി സംവിധാന രംഗത്തേക്ക് കടന്നതോടെ മലയാളത്തിലെ ഏറ്റവും നല്ല കൂട്ടുകെട്ടുകളിലൊന്ന് അവസാനിക്കുകയായിരുന്നു. സിബിയ്ക്കാകട്ടെ ലോഹിയുടെ കഥ നിലച്ചശേഷം ഏറെ സൂപ്പര്‍ഹിറ്റുകള്\‍ ഒരുക്കാനും ആയിട്ടില്ല.

മുംബൈയുടെ പശ്ചാത്തലത്തിലായിരിക്കും ലോഹി പുതി കഥ പറയുന്നത്. തിരക്കഥാരചനയ്ക്ക് മുന്‍‌പായി മുംബൈയിലെ ഗലികളിലൂടെയും തെരുവുകളിലൂടെയും യാത്ര നടത്തുകയാണ് ലോഹിതദാസ്.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ദീപികയെ തൊട്ടാല്‍ പൊള്ളും
വീണ്ടുമൊരു കുടുംബകഥ
ലാലിന് പ്രിയനെ വേണം
‘രാവണന്‍‘ ഇനി മധ്യപ്രദേശില്‍
ഷാരൂഖ് മത്സരത്തിനില്ല
സല്‍മാനു ഷാരുഖിന്‍റെ കൈയ്യടി
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...