യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
സല്‍മാനു ഷാരുഖിന്‍റെ കൈയ്യടി
വെള്ളി, 2 ജനുവരി 2009   ( 10:46 IST )
മുംബൈയിലെ ഒരു സ്റ്റേജ് പരിപാടിക്കിടെ ആ കാഴ്ച കണ്ടവര്‍ അന്തംവിട്ടു. ഇതെന്താ സൂര്യന്‍ പടിഞ്ഞാറുദിച്ചൊ എന്നു പോലും ഒരുവേള ആരാധകര്‍ സംശയിച്ചുപോയി. എങ്ങിനെ സംശയിക്കാതിരിക്കും. സ്റ്റേജില്‍ ആടിപ്പാ‍ടുന്ന ബോളിവുഡിന്‍റെ മസില്‍ ഖാന്‍ സല്‍മാനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നത് കിംഗ് ഖാനായ ഷാരൂഖ്.

ഇരുവരും തമ്മില്‍ നേരില്‍ കണ്ടാല്‍ കീരിയും പാമ്പുമാണെന്ന് അറിയാവുന്നവര്‍ മൂക്കത്ത് വിരല്‍ വച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ. മുംബൈ പൊലീസ് സംഘടിപ്പിച്ച ചാരിറ്റി ഷോയിലാണ് ഷാരൂഖ് സല്ലുവിന്‍റെ നൃത്തത്തെ കൈയ്യടിച്ച് പ്രോത്സാ‍ഹിപ്പിച്ചത്. രണ്ട് ഖാന്‍മാര്‍ക്ക് പുറമെ ഹൃത്വിക് റോഷന്‍, ഇമ്രാന്‍ ഖാന്‍, പ്രിയങ്ക ചോപ്ര, ഫര്‍ഹാന്‍ അക്തര്‍ എന്നിവരും സ്റ്റേജ് ഷോയില്‍ പങ്കെടുത്തിരുന്നു.

സല്‍മാന്‍റെ കാമുകിയായ കത്രീന കൈഫിന്‍റെ പിറന്നാള്‍ ആഘോഷത്തിനിടെ സല്‍മാനും ഷാരൂഖും തമ്മിലുണ്ടായ വാക്കുതര്‍ക്കം ബോളിവുഡിനെ രണ്ട് ചേരിയായി തിരിച്ചിരുന്നു. പിന്നീട് ഇരു വിഭാഗവും തങ്ങളുടെ ഭാഗത്ത് ആളെ കൂട്ടുന്നതില്‍ ശ്രദ്ധവച്ചു വരുന്നതിനിടെയാണ് ഖാന്‍‌മാര്‍ക്കിടയിലെ മഞ്ഞുരുകല്‍. പുതിയ സ്നേഹപ്രകടനങ്ങള്‍ ഇരുവരെയും ‘കരണ്‍ അര്‍ജുന്‍‘ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ടുപോകുമൊയെന്ന് കാത്തിരുന്ന് കാണാം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ലാല്‍ വീണ്ടും ലോഹിയുടെ നായകന്‍
നഷ്ടങ്ങളുടെ കൊയ്ത്തുകാലം
ഹൃത്വിക്കിനെ വിശ്വസിച്ച് ബന്‍സാലി
സെയ്ഫിന് ഒരു പേരു വേണം
ഗജിനി വാരിയത് 32 കോടി
പാക് സിനിമ പ്രതിസന്ധിയില്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...