|
| ഷാരൂഖ് മത്സരത്തിനില്ല |
| ശനി, 3 ജനുവരി 2009 ( 10:13 IST ) | |
വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്തില്‍ നിന്ന് ബൊളിവുഡിന്‍റെ കിംഗ് ഖാന്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തയായിരുന്നു പുതുവര്‍ഷത്തില്‍ ബോളിവുഡിനെ ചൂടുപിടിപ്പിച്ചത്. നടന്‍ ഗോവിന്ദക്ക് പകരക്കാരനായാണ് കിംഗ് ഖാന്‍ വരുന്നതെന്ന് മുംബൈയിലെ കോണ്‍ഗ്രസ് നേതാക്കളും സ്ഥിരീകരിച്ചതോടെ കേട്ടവരെല്ലാം മൂക്കത്ത് വിരല്‍വച്ചു.
ഈ ഷാരൂഖിനിത് ഇതെന്തു പറ്റി. കാര്യം പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വദ്രയുടെയുമൊക്കെ അടുത്ത സുഹൃത്തൊക്കെ തന്നെ. എന്നാലും ബോളിവുഡിന്‍റെ നക്ഷത്രത്തിളക്കത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാന്‍ ഷാരൂഖിന് ഭ്രാന്തുണ്ടോ എന്നായിരുന്നു വാര്‍ത്ത കേട്ടവര്‍ ചോദിച്ചത്. കാരണം ബോളിവുഡിന്‍റെ കാരണവരായ ബിഗ് ബി പണ്ട് ഗാന്ധി കുടുംബവുമായ അടുപ്പത്തിന്‍റെ പേരില്‍ മത്സരിച്ച് നനഞ്ഞ പടക്കമായിപ്പോയ ചരിത്രം എല്ലാവരും ഓര്‍ത്തുപോയി.
എന്തായാലും ആരാധകര്‍ ചിന്തിച്ച കാര്യങ്ങള്‍ തന്നെയാണ് ഷാരൂഖും ചിന്തിച്ചത്. ഇത്തരം വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഷാരൂഖ് തന്നെ സ്ഥിരീകരിച്ചതോടെയാണ് ആരാധകരുടെ ശ്വാസം നേരെ വീണത്. കാര്യം ഗോവിന്ദയും ധര്‍മ്മേന്ദ്രയും രാജ് ബബ്ബാറുമെല്ലാം തെരഞ്ഞെടുപ്പുകളിലെ ബോളിവുഡ് സാന്നിധ്യമാണെങ്കിലും സിനിമയിലെ കരിയര്‍ ഏതാണ്ട് അവസാനിച്ച ഘട്ടത്തിലാണ് അവരെല്ലാം ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. എന്നാല്‍ ഷാരൂഖാകട്ടെ നടനും നിര്‍മാതാവും വിതരണക്കാരനുമെല്ലാമായി ബോളിവുഡ് അടക്കി ഭരിക്കുന്നഘട്ടത്തില്‍ ലോക്‍സഭയിലേക്ക് പോയാല്‍ അത് ബോളിവുഡിന് താങ്ങാനാവില്ല.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|