|
| സീതയുടെ ത്യാഗം |
| 3 ജനുവരി 2009 ( 14:51 IST ) | |
മണിരത്നത്തിന്‍റെ അഭിമാന പദ്ധതിയായ രാവണന് വേണ്ടി കരാറൊപ്പിട്ടത് കണ്ടകശനിക്കാലത്താണോയെന്ന് ബോളിവുഡിലെ താര ദമ്പതിമാരായ ഐശ്വര്യക്കും അഭിഷേകിനും സംശയമില്ലാതില്ല. രാവണന്‍റെ ഷൂട്ടിംഗിനായി ഇരുവരും അനുഭവിക്കുന്ന ത്യാഗങ്ങള്‍ തന്നെയാണ് ഇങ്ങിനെ ചിന്തിക്കാന്‍ കാരണം.
ചിത്രീകരണത്തിനായി ആതിരപ്പള്ളിയിലെ വനാന്തര്‍ഭാഗത്തേക്ക് പോയ രാവണ സംഘത്തിന് ആദ്യം കിട്ടിയത് അട്ടയുടെ കടിയായിരുന്നു. ചിത്രത്തില്‍ സീതയായ ഐശ്വര്യയെ തന്നെയാണ് ആദ്യ ദിവസം അട്ട അക്രമിച്ചത്. അട്ടയുടെ അക്രമണത്തെക്കുറിച്ച് ആദ്യം ഐശ്വര്യ അറിഞ്ഞിരുന്നില്ല.
എന്നാല്‍ കാലില്‍ നിന്ന് രക്തം പൊടിയുന്നത് കണ്ട യൂണിറ്റംഗങ്ങളാണ് അട്ടയെ ഉപ്പ് വെച്ച് ഓടിച്ചത്. രാവണനെ ക്യാമറയിലാക്കാനായി പുലര്‍ച്ചെ മൂന്നു മണിക്കെല്ലാം ഷൂട്ടിംഗ് സംഘം കാടുകയറുമായിരുന്നു. അട്ടയുടെ ഭീഷണിക്കിടെയാണ് കൊടും വിഷമുള്ള പാമ്പുകളെക്കുറിച്ചുള്ള വാര്‍ത്ത യൂണിറ്റംഗങ്ങള്‍ കേട്ടത്. ഇതോടെ ഒരു പാമ്പാട്ടിയെ പിടിച്ച് യൂണിറ്റിനൊപ്പം നിര്‍ത്തിയിരിക്കുകയാണ് സംവിധായകന്‍. രാവണനു വേണ്ടി സീത എന്തെല്ലാം സഹിക്കണമെന്നാണ് അഭിഷേക് ഇപ്പോള്‍ ചോദിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | രാവണന് വേണ്ടി സീതയുടെ ത്യാഗം | | ചിത്രീകരണത്തിനായി ആതിരപ്പള്ളിയിലെ വനാന്തര്‍ഭാഗത്തേക്ക് പോയ രാവണ സംഘത്തിന് ആദ്യം കിട്ടിയത് അട്ടയുടെ കടിയായിരുന്നു. നായികയായ ഐശ്വര്യയെ തന്നെയാണ് ആദ്യ ദിവസം അട്ട ആദ്യം അക്രമിച്ചത് |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|