|
| ലാലിന് പ്രിയനെ വേണം |
| തിങ്കള്‍, 5 ജനുവരി 2009 ( 11:01 IST ) | |
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലിന്‍റെയും പ്രിയദര്‍ശന്‍റെയും. ഇടക്കാലത്ത് പ്രിയന്‍ ബോളിവുഡിലേക്ക് ചേക്കേറുകയും ഹിന്ദി പ്രേക്ഷകരുടെയും പ്രിയപ്പെട്ടവനാകുകയും ചെയ്തതോടെ ലാല്‍-പ്രിയന്‍ സിനിമകളിലെ തമാശകള്‍ ടിവിയില്‍ കണ്ട് സായൂജ്യമടയാനായി മലയാളി പ്രേക്ഷകരുടെ വിധി.
എന്നാല്‍ വീണ്ടുമൊരു പ്രിയന്‍-ലാല്‍ ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് അധികം നീണ്ടു പോകില്ലെന്നാണ് ലാല്‍ നല\്‍കുന്ന സൂചന. മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരു ചിത്രമൊരുക്കാന്‍ പ്രിയനെ ലാല്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രിയന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.
കിളിച്ചുണ്ടന്‍ മാമ്പഴമായിരുന്നു ഇരുവരും ഒരുമിച്ച അവസാന മലായളച്ചിത്രം. കിളിച്ചുണ്ടന്‍ മാമ്പഴം പ്രേക്ഷകര്‍ക്ക് അത്ര മധുരിച്ചില്ലെന്ന് മാത്രമല്ല ഇടക്ക് പ്രിയന്‍ ദിലീപിനെ നായകനാക്കി ഒരുക്കിയ വെട്ടം വേണ്ടത്ര തിളങ്ങാതെയും പോയി. പ്രിയന്‍ ഒരുക്കിയ ഓഫ് ബീറ്റ് ചിത്രമായ കാഞ്ചീവരത്തില്‍ അഭിനയിക്കാനുള്ള ക്ഷണമാകട്ടെ തിരക്ക് കാരണം ലാലിന് സ്വീകരിക്കാന്‍ കഴിയാഞ്ഞതും പ്രേക്ഷകന്‍റെ നഷ്ടമായിരുന്നു.
ഷാരൂഖിനെയും അകഷയ് കുമാറിനെയുംപ്പോലുള്ള എബോളിവുഡ് സൂപ്പര്‍താരങ്ങളെ ഉള്ളം കൈയ്യിലിട്ട് അമ്മാനമാടുന്നതിനിടയില്‍ പ്രിയന്‍ കൂട്ടുകാരന് വേണ്ടി സിനിമ ചെയ്യാന്‍ സമയം കണ്ടെത്തുമോയെന്നതാണ് ഇനിയുള്ള ചോദ്യം. ഈ വര്‍ഷം ഷാരൂഖ് ഖാനെയും, അക്ഷയ് കുമാറിനെയു നായകന്‍മാരാക്കി ചിത്രമൊരുക്കുന്ന പ്രിയന്‍ താരെ സമീന്‍ പര്‍ താരം ദര്‍ഷീല്‍ സഫ്‌റിയെ കേന്ദ്ര കഥാപാത്രമാക്കി മറ്റൊരു ചിത്രവും ഒരുക്കുന്നുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച് 2008 നവംബറില്‍... |
| |
|
|
|
|
|
|
|