യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ദീപികയെ തൊട്ടാല്‍ പൊള്ളും
ബോളിവുഡില്‍ രണ്ട് ചിത്രങ്ങളിലേ മുഖം കാണിച്ചിട്ടുള്ളൂവെങ്കിലും ദീപിക പദുക്കോണിന് ഇപ്പോള്‍ തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തുകയും ഷാരൂഖ് നായകനായ ഓം ശാന്തി ഓമിലെ നായികയാവുകയും ചെയ്തതോടെ ദീപികയുടെ പരസ്യ നിരക്ക് ഒന്നരക്കോടി രൂപയായി.

ബോളിവുഡിന്‍റെ സൌന്ദര്യ റാണി ഐശ്വര്യ റായ് മാത്രമാണ് പരസ്യ അഭിനയത്തിന് ഒന്നരക്കോടി വാങ്ങുന്ന ഒരേയൊരു നായിക. നിരക്ക് ഒന്നരക്കോടിയിലെത്തിക്കാന്‍ ഐശ്വര്യ്ക്ക വര്‍ഷങ്ങളുടെ പ്രയത്നവും ഹിറ്റുകളുടെ നീണ്ട നിരയും വേണ്ടി വന്നുവെങ്കില്‍ ഇന്നലെ തളിര്‍ത്ത ദീപികയ്ക്ക് ഒന്നരക്കോടിയിലെത്താന്‍ വേണ്ടി വന്നത് വെറും രണ്ട് സിനിമകള്‍ മാത്രവും.

ദീപിക ചോദിക്കുന്ന പണം നല്‍കുന്നതിലുള്ള രഹസ്യമെന്താണെന്നറിയാ നുള്ള നെട്ടോട്ടത്തിലാണ് ബോളിവുഡിലെ മറ്റ് താരസുന്ദരിമാര്‍. ബോളിവുഡ് അരങ്ങേറ്റത്തിനു മുമ്പ് കിംഗ്‌ഫിഷര്‍ കലണ്ടറിലൂടെയാണ് ദീപിക മോഡലിംഗ് രംഗത്തേക്ക് ആദ്യ ചുവട് വച്ചത്. ഇപ്പോള്‍ കിംഗ്ഫിഷറിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ഈ പദുക്കോണ്‍ പുത്രി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വീണ്ടുമൊരു കുടുംബകഥ
ലാലിന് പ്രിയനെ വേണം
‘രാവണന്‍‘ ഇനി മധ്യപ്രദേശില്‍
രാവണന് വേണ്ടി എന്തെല്ലാം ത്യാഗങ്ങള്‍
ഷാരൂഖ് മത്സരത്തിനില്ല
സല്‍മാനു ഷാരുഖിന്‍റെ കൈയ്യടി
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അസിനോട് സല്‍മാന് പ്രണയം?
അസിന് മുംബൈയില്‍ പുതിയ വീടു വാങ്ങാനായി സല്‍മാനാണത്രേ എ ല്ലാ സഹായങ്ങളും ചെയ്തു കൊ...
ആക്ഷന്‍ ചിത്രങ്ങളോട്‌ വിട
ഹിന്ദി ‘ഗില്ലി’യില്‍ ദീപിക
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...