യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അമീര്‍ഖാന്‍ കൃഷ്ണനാകുന്നു
തിങ്കള്‍, 19 ജനുവരി 2009   ( 13:38 IST )
വളരെക്കുറച്ചു താരങ്ങളുടെ സിനിമകള്‍ക്കു മാത്രമേ ബോളിവുഡ് പ്രേക്ഷകര്‍ കാത്തിരിക്കാറുള്ളൂ. അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, അമീര്‍ ഖാന്‍ തുടങ്ങിയവരുടെ സിനിമകള്‍ ഒന്നു കഴിഞ്ഞാല്‍ അടുത്തതേത് എന്ന ആകാംക്ഷയാണ് പ്രേക്ഷകര്‍ക്ക്. ഗജിനിയുടെ ഗംഭീരവിജയത്തെ തുടര്‍ന്ന് അമീര്‍ഖാന്‍ അടുത്തതായി പ്രഖ്യാപിക്കുന്ന സിനിമയേത് എന്നറിയാനാണ് ബോളിവുഡിന്‍റെ ഇപ്പോഴത്തെ കാത്തിരിപ്പ്.

‘ത്രീ ഇഡിയറ്റ്സ്’ എന്ന ചിത്രമാണ് അമീര്‍ഖാന്‍ അഭിനയിക്കുന്ന പുതിയ സിനിമ. മുന്നാഭായ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അമീറിനെക്കൂടാതെ ഷര്‍മാന്‍ ജോഷി, ബൊമന്‍ ഇറാനി, കരീന കപൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. കോമഡിയും പ്രണയവുമൊക്കെയുള്ള ഒരു മസാലച്ചിത്രമായിരിക്കും ഇത്.

എന്നാല്‍ അമീറിന്‍റെ ആരാധകരെ ത്രില്ലടിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ബോളിവുഡില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. മഹാഭാരതത്തിലെ കൃഷ്ണനായി അമീര്‍ഖാന്‍ അഭിനയിക്കുന്നു എന്നാണ് വാര്‍ത്ത. ഇക്കാര്യം സംബന്ധിച്ച് അമീര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വന്‍ ബജറ്റില്‍ മഹാഭാരതം സിനിമയാക്കാനാണ് അമീര്‍ ഒരുങ്ങുന്നത്. കര്‍ണനെ അവതരിപ്പിക്കാമെന്നായിരുന്നു അമീര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തനിക്ക് കൂടുതലിണങ്ങുക കൃഷ്ണവേഷമായിരിക്കുമെന്ന് മനസിലാക്കിയ അമീര്‍ കര്‍ണനെ ഉപേക്ഷിക്കുകയായിരുന്നു.

മഹാഭാരതം സീരിയലില്‍ കൃഷ്ണവേഷം കെട്ടിയ നിതീഷ് ഭരദ്വാജിന് ഇന്ത്യന്‍ പ്രേക്ഷകര്‍ നല്‍കിയ സ്വീകരണം മറക്കാറായിട്ടില്ല. അമീറിന്‍റെ കൃഷ്ണനെയും ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ഏറെ തയ്യാറെടുപ്പുകള്‍ വേണ്ട സബ്ജക്ടായതിനാല്‍ ‘മഹാഭാരതം’ കുറച്ചു വൈകുമെന്നാ‍ണ് അമീറിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സര്‍ക്കാര്‍ തമിഴിലേക്ക്
ഞാന്‍ റാണിയുടെ ആരാധകന്‍
ശില്പ കേരളത്തെ സ്നേഹിക്കുന്നു
സല്‍മാന്‍ ഇനി അമീറിന്‍റെ ശിഷ്യന്‍
ബോളിവുഡ് അസിന് പിന്നാലെ
ഐശ്വര്യക്ക് തിരക്കിന്‍റെ നാളുകള്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
സീതയുടെ ത്യാഗം
ചിത്രീകരണത്തിനായി ആതിരപ്പ ള്ളിയിലെ വനാന്തര്‍ഭാഗത്തേക്ക് പോയ രാവണ സംഘത്തിന് ആ...
സെയ്ഫിന് ഒരു പേരു വേണം
ലാല്‍ ലോഹിയുടെ നായകന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...