യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കരീന - ഏവരുടെയും കൂട്ടുകാരി
ചൊവ്വ, 20 ജനുവരി 2009   ( 10:11 IST )
സിനിമാലോകത്ത് സൌഹൃദങ്ങള്‍ക്ക് എന്താണ് സ്ഥാനം? സൌഹൃദങ്ങളാണ് പല നല്ല സിനിമകളും സൃഷ്ടിക്കുന്നതെന്നും, സൌഹൃദങ്ങള്‍ കൊണ്ട് ഒരുപാട് നേട്ടങ്ങളുണ്ടെന്നും മറുപടികള്‍ ഉയര്‍ന്നേക്കാം. എന്നാല്‍ സിനിമയിലെ ഭൂരിപക്ഷം സൌഹൃദങ്ങള്‍ക്കും അത്ര വലിയ ആയുസില്ലെന്നതാണ് സത്യം. ഒരാള്‍ക്ക് നല്ല കാലമാണെങ്കില്‍ അയാളോടൊപ്പം നൂറു പേര്‍ ഉണ്ടാകും. മോശം കാലം വരുമ്പോള്‍ തിരിഞ്ഞു നോക്കാന്‍ ആരും കാണില്ല.

നമ്മുടെ സുരേഷ്ഗോപിയും ജയറാമുമൊക്കെ സിനിമാസൌഹൃദങ്ങളുടെ പൊള്ളത്തരങ്ങളെക്കുറിച്ച് വളരെയേറെ മനസിലാക്കിയവരാണ്. സ്വന്തം കാര്യങ്ങള്‍ക്കും നിലനില്‍പ്പിനും വേണ്ടിയാണ് സിനിമാലോകത്തെ പലരും സൌഹൃദങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ നല്ല സൌഹൃദബന്ധങ്ങള്‍ സൂക്ഷിക്കുന്നവരും ഉണ്ട് സിനിമാലോകത്ത്. സിനിമയ്ക്ക് അകത്തുള്ളവരോടും പുറത്തുള്ളവരോടും ഒരുപോലെ സൌഹൃദം പുലര്‍ത്തുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് കരീന കപൂര്‍.

ഒരു നല്ല സുഹൃത്തെന്നാണ് കരീനയെക്കുറിച്ച് മിക്കവരുടേയും അഭിപ്രായം. ഈയിടെ ഒരു സംഭവമുണ്ടായി. കരീനയുടെ കുടുംബ ഡോക്ടറുടെ ജന്‍‌മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഡോക്ടര്‍ അത് അത്ര വലിയ ആഘോഷമാക്കാനൊന്നും തീരുമാനിച്ചിരുന്നില്ല. അത്യാവശ്യം ചിലരെയൊക്കെ അറിയിച്ചു എന്നു മാത്രം. എന്നാല്‍, ഡോക്ടറുടെ ജന്‍‌മദിനത്തെക്കുറിച്ച് മനസിലാക്കിയ കരീന ഒരു ഗംഭീര പാര്‍ട്ടി തന്നെ ഒരുക്കിയെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിയിലെ ആഘോഷങ്ങള്‍ കണ്ട് ഡോക്ടര്‍ തന്നെ അമ്പരന്നു പോയത്രേ. മാത്രമല്ല, ഒരു താരാഘോഷം പോലെ വിശിഷ്ടാതിഥികള്‍ പലരും ചടങ്ങിനെത്തുകയും ചെയ്തു. കരിഷ്മ, തുഷാര്‍ കപൂര്‍, ബബിത, ഷബീനാ ഖാന്‍ തുടങ്ങിയ പ്രമുഖര്‍ നേരിട്ടെത്തി ഡോക്ടറോട് ആശംസകള്‍ അറിയിച്ചു.

ഇതുപോലൊരു ആഘോഷം ഡോക്ടറുടെ ജീവിതത്തില്‍ ഇതുവരെ നടന്നിട്ടില്ലത്രേ. എന്തായാലും കരീനയിലെ നല്ല സുഹൃത്തിനെ ഡോക്ടര്‍ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
രേവതിച്ചിത്രത്തില്‍ ബച്ചന്‍ നായകന്‍
അമീര്‍ഖാന്‍ കൃഷ്ണനാകുന്നു
സര്‍ക്കാര്‍ തമിഴിലേക്ക്
ഞാന്‍ റാണിയുടെ ആരാധകന്‍
ശില്പ കേരളത്തെ സ്നേഹിക്കുന്നു
സല്‍മാന്‍ ഇനി അമീറിന്‍റെ ശിഷ്യന്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
സീതയുടെ ത്യാഗം
ചിത്രീകരണത്തിനായി ആതിരപ്പ ള്ളിയിലെ വനാന്തര്‍ഭാഗത്തേക്ക് പോയ രാവണ സംഘത്തിന് ആ...
സെയ്ഫിന് ഒരു പേരു വേണം
ലാല്‍ ലോഹിയുടെ നായകന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...