യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
യുവതാരങ്ങളെ ഭയം
20 ജനുവരി 2009   ( 14:48 IST )
ബോളിവുഡിലെ നമ്പര്‍ വണ്‍ താരം പ്രതിഫലത്തിന്‍റെ കാര്യത്തിലെങ്കിലും അമിതാഭ് ബച്ചനോ ഖാന്‍‌മാരോ അല്ല. അത് അക്ഷയ്‌കുമാറാണ്. അക്ഷയിന്‍റെ താരമൂല്യത്തില്‍ വിശ്വാസമര്‍പ്പിച്ച് നൂറുകണക്കിന് കോടികളാണ് നിര്‍മ്മാതാക്കള്‍ ചെലവിടുന്നത്. എഴുപത് കോടിക്ക് മേല്‍ അക്ഷയ് പ്രതിഫലം പറ്റുന്നതായൊക്കെ വാര്‍ത്തകള്‍ വരുന്നുമുണ്ട്.

എന്നാല്‍ ഈയിടെയായി അക്ഷയ് അല്‍പ്പം പരിഭ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നിനു പിറകേ ഒന്നായി യുവതാരങ്ങള്‍ രംഗപ്രവേശം ചെയ്യുന്നു. അവരില്‍ പലരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ഹിറ്റുകള്‍ ഉണ്ടാക്കുന്നു. ഇമ്രാന്‍ ഖാന്‍, ഹര്‍മന്‍ ബാവേജ, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവര്‍ക്കായി യഷ്‌രാജ് ഉള്‍പ്പടെയുള്ള വമ്പന്‍ ബാനറുകള്‍ കാത്തുനില്‍ക്കുന്നു. ഹൃത്വിക് റോഷന്‍, ഷാഹിദ് കപൂര്‍ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളാകുന്നു. അമീര്‍ഖാനും സല്‍മാനും അക്‍ഷയിനേക്കാള്‍ വലിയ മസില്‍‌മാന്‍‌മാരായി വിലസുന്നു.

അക്ഷയ് കുമാറിന് പരിഭ്രമിക്കാന്‍ ഇതിലും കൂടുതല്‍ എന്തു വേണം. തന്‍റെ ഒന്നാം നമ്പര്‍ പദവി ഏതു നിമിഷവും കൈവിട്ടു പോയേക്കാം എന്ന ആശങ്ക അക്ഷയിനുണ്ട്. ആക്ഷന്‍ രംഗങ്ങളില്‍ തന്നേക്കാള്‍ തിളങ്ങുന്ന യുവതാരങ്ങള്‍ കടന്നു വരികയാണ്. ഇത്തരം ഭീഷണികളെയൊക്കെ പ്രതിരോധിക്കാന്‍ അക്ഷയ് കൂടുതല്‍ സമയം ശരീരസംരക്ഷണത്തിനായി മാറ്റിവയ്ക്കുകയാണ്.

“യുവതാരങ്ങള്‍ക്കൊപ്പം ജോലിചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഞാന്‍ അവരെ ഭയപ്പെടുന്നുണ്ട്. ശാരീരികമായി അവരെല്ലാം വളരെ ഫിറ്റ് ആണ്. ഞാന്‍ അവര്‍ക്കൊപ്പം ജോലി ചെയ്യണമെങ്കില്‍ അവരോട് യോജിക്കുന്ന രീതിയിലേക്ക് എന്‍റെ ശരീരവും മാറ്റിയെടുക്കണം. ശരീരസംരക്ഷണത്തിനായി കൂടുതല്‍ ശ്രദ്ധിക്കണമെന്ന് സാരം. വിശ്രമത്തിനായി പാഴാക്കാന്‍ അതു കൊണ്ട് എനിക്കിപ്പോള്‍ സമയമില്ല” - അക്ഷയ് പറയുന്നു.

താരസിംഹാസനങ്ങള്‍ ശാശ്വതമല്ലെന്ന് അക്ഷയ് കുമാറിനറിയാം. എങ്കിലും അത് സംരക്ഷിച്ചു നിര്‍ത്താനുള്ള ശ്രമം അക്ഷയ് തുടരുന്നു. അക്ഷയിനോട് മത്സരിക്കാന്‍ യുവതാരങ്ങളും കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. സിനിമാസ്വാദകര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളാണ് ബോളിവുഡില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വീണ്ടും ഐശ്വര്യത്തിളക്കം
ഷാഹിദിന് ഏറ്റവും മികച്ചവനാവണം
കരീന - ഏവരുടെയും കൂട്ടുകാരി
രേവതിച്ചിത്രത്തില്‍ ബച്ചന്‍ നായകന്‍
അമീര്‍ഖാന്‍ കൃഷ്ണനാകുന്നു
സര്‍ക്കാര്‍ തമിഴിലേക്ക്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
യുവതാരങ്ങളെ അക്കിയ്ക്ക് പേടി
ഈയിടെയായി അക്ഷയ് അല്‍പ്പം പരിഭ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നിനു പിറകേ ഒന്നായി യുവതാരങ്ങള്‍ രംഗപ്രവേശം ചെയ്യുന്നു. അവരില്‍ പലരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ഹിറ്റുകള്‍ ഉണ്ടാക്കുന്നു. ഇമ്രാന്‍ ഖാന്‍...
അമീര്‍ഖാന്‍ കൃഷ്ണനാകുന്നു
കരീന - ഏവരുടെയും കൂട്ടുകാരി
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്സിനെ ഏറ്റെടുക്കാന്‍ എല്‍ ആന്‍ഡ് ടിയും എസ്സാറിന്‍റെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...