യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഷാഹിദിന് ഏറ്റവും മികച്ചവനാവണം
21 ജനുവരി 2009   ( 10:00 IST )
ബോളിവുഡിന്‍റെ യുവ പ്രതീക്ഷകളില്‍ ഷാഹിദ് കപൂറിനും പ്രേക്ഷകര്‍ ഒരു സ്ഥാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്രയും നാള്‍ പ്രണയവും പ്രണയ പരാജയങ്ങളും കൊണ്ട് ബോളിവുഡില്‍ നിറഞ്ഞു നിന്ന താരം ഒടുവില്‍ തന്‍റെ വഴി തിരിച്ചറിഞ്ഞെന്ന് തോന്നുന്നു.

ബോളിവുഡിലെ മികച്ച നടനാവാനല്ല ഏറ്റവും മികച്ചവനാണ് തന്‍റെ ആഗ്രഹമെന്ന് ഷാഹിദ് വ്യക്തമാക്കുമ്പോള്‍ അതിലെ പക്വതയുടെ ശബ്ദം പ്രേക്ഷകര്‍ തിരിച്ചറിയുന്നുണ്ട്. ‘ജബ് വി മെറ്റ്‘ ഉയര്‍ത്തിയ പ്രതീക്ഷ കാക്കുന്ന പ്രകടനമൊന്നും ഷാഹിദില്‍ നിന്ന് പിന്നീണ്ടുണ്ടാവാഞ്ഞത് പ്രേക്ഷകരെ നിരാശരാക്കിയിരുന്നു. എങ്കിലും കരീന കപൂറും, വിദ്യാ ബാലനുമെല്ലാം ഷാഹിദിന്‍റെ പ്രണയിനികളുടെ ലിസ്റ്റില്‍ കയറി ഇറങ്ങിയതോടെ ഷാഹിദ് എന്നും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു.

എന്നാല്‍ ഇപ്പോള്‍ ഷാഹിദ് പറയുന്നത് കേള്‍ക്കു. ‘ആരോടും മത്സരിക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്. ബോളിവുഡിലെ ഏറ്റവും മികച്ചവനാവാനാണ്. ഓരോ നല്ല പ്രകടനങ്ങള്‍ കാണുമ്പോഴും കൂടുതല്‍ മെച്ചപ്പെടാന്‍ അത് പ്രചോദനമാവാറുണ്ട്. അതിന് മത്സരമെന്ന പദം ഉപയോഗിക്കുന്നത് തെറ്റാണ്. മറ്റുള്ളവരുടെ മികച്ച പ്രകടനങ്ങള്‍ കാണുമ്പോള്‍ അതിനേക്കാള്‍ നല്ല പ്രകടനം നടത്താനുള്ള പ്രചോദനമാണ് നമുക്ക് ലഭിക്കുന്നത്‘. ഷാഹിദിന്‍റേ വാക്കുകള്‍ പ്രേക്ഷകര്‍ക്ക് വിശ്വസിക്കാമോയെന്നേ ഇനി അറിയേണ്ടു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
യുവതാരങ്ങളെ അക്കിയ്ക്ക് പേടി
കരീന - ഏവരുടെയും കൂട്ടുകാരി
രേവതിച്ചിത്രത്തില്‍ ബച്ചന്‍ നായകന്‍
അമീര്‍ഖാന്‍ കൃഷ്ണനാകുന്നു
സര്‍ക്കാര്‍ തമിഴിലേക്ക്
ഞാന്‍ റാണിയുടെ ആരാധകന്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
സീതയുടെ ത്യാഗം
ചിത്രീകരണത്തിനായി ആതിരപ്പ ള്ളിയിലെ വനാന്തര്‍ഭാഗത്തേക്ക് പോയ രാവണ സംഘത്തിന് ആ...
സെയ്ഫിന് ഒരു പേരു വേണം
ലാല്‍ ലോഹിയുടെ നായകന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യയില്‍ കാര്‍, ബൈക്ക്‌ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യ മായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2007 നവംബറിനെ അപേക്ഷിച്ച്‌ 2008 നവംബറില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...