യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഓസ്കര്‍ നോമിനേഷനുകള്‍ ഇന്ന്
ലോസാഞ്ചലസ്‌(ഏജന്‍സി), 22 ജനുവരി 2009   ( 11:06 IST )
ഗോള്‍ഡന്‍ ഗ്ലോബില്‍ ഇന്ത്യന്‍ പതാകപാറിച്ച സ്ലം ഡോഗ് മില്യണയറിന് ഓസ്കറിലും ആ പ്രകടനം ആവര്‍ത്തിക്കാനാകുമോ. ഇന്ന് ഓസ്കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമാലോകത്തിന്‍റെ ആകാംക്ഷയും പ്രതീക്ഷയും സ്ലം‌ഡോഗിലാണ്.

എന്നാല്‍ സ്ലംഡോഗിന്‍റെ ഓസ്കര്‍ പ്രതീക്ഷകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി രംഗത്തുള്ളത് ഹോളിവുഡിലെ സൂപ്പര്‍ഹിറ്റായ ‘ബാറ്റ്മാന്‍:ദ് ഡാര്‍ക് നൈറ്റാ‘ണ്. മികച്ച ചിത്രത്തിനായുള്ള നോമിനേഷനായി സ്ലംഡോഗും ബാറ്റ്മാനും തമ്മിലായിരിക്കും യുദ്ധം ചെയ്യേണ്ടി വരികയെന്നാണ് വിദഗ്ധര്‍ കരുതുന്നത്. മത്സരവേദിയിലെ കറുത്ത കുതിരയാകും ബാറ്റ്മാന്‍ എന്ന് കരുതുന്നവരുമുണ്ട്.

ദ് ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടണ്‍, ഫ്രോസ്റ്റ്-നിക്സണ്‍, മില്‍ക്ക് എന്നി ചിത്രങ്ങളും മികച്ച ചിത്രത്തിനായുള്ള മത്സരത്തെ കൊഴുപ്പിക്കും. ഇതിനു പുറമെ ക്ലിന്‍റ് ഈസ്റ്റ്വുഡിന്‍റെ ഗ്രാന്‍ ടോറിനൊ, ദ് റീഡര്‍ എന്നീ ചിത്രങ്ങളില്‍ നിന്നും സ്ലം ഡോഗിന് കടുത്ത മത്സരം നേരിടേണ്ടിവരും. ഹീത്ത് ലെഡ്ജര്‍ മുഖ്യവേഷത്തിലെത്തിയ ബാറ്റ്‌മാ‍ന്‍ ഓസ്കര്‍ നേടുകയണെങ്കില്‍ ഓസ്കര്‍ നേടുന്ന ആദ്യ സൂപ്പര്‍ ഹീറോ സിനിമയായിരിക്കും ഇത്. അടുത്ത മാസം 22നാണ് ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.

മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച പശ്ചാത്തല സംഗീതം എന്നീ പുരസ്കരങ്ങളാണ് സ്ലംഡോഗ് ഗോള്‍ഡന്‍ ഗ്ലോബില്‍ വാരിക്കൂട്ടിയത്. എ ആര്‍ റഹ്‌മാനാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടിയത്. ഗോള്‍ഡന്‍ ഗ്ലോബ് നേടുന്ന ആദ്യ ഇന്ത്യക്കാരനാവാനും റഹ്‌മാന് ഇതിലൂടെ കഴിഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പരാജയം അംഗീകരിക്കുന്നു
വീണ്ടും ഐശ്വര്യത്തിളക്കം
ഷാഹിദിന് ഏറ്റവും മികച്ചവനാവണം
യുവതാരങ്ങളെ ഭയം
കരീന - ഏവരുടെയും കൂട്ടുകാരി
രേവതിച്ചിത്രത്തില്‍ ബച്ചന്‍ നായകന്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
അമീര്‍ഖാന്‍ കൃഷ്ണനാകുന്നു
അമീറിന്‍റെ ആരാധകരെ ത്രില്ലടിപ്പി ക്കുന്ന മറ്റൊരു വാര്‍ത്തയും ബോളി വുഡില്‍ നിന്ന് പുറത്തുവന്നിരി...
യുവതാരങ്ങളെ അക്കിയ്ക്ക് പേടി
കരീന - ഏവരുടെയും കൂട്ടുകാരി
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്സിനെ ഏറ്റെടുക്കാന്‍ എല്‍ ആന്‍ഡ് ടിയും എസ്സാറിന്‍റെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...