|
| പരാജയം അംഗീകരിക്കുന്നു |
| മുംബൈ(ഏജന്‍സി), വ്യാഴം, 22 ജനുവരി 2009 ( 15:31 IST ) | |
ഇത്രയും നാള്‍ ബോളിവുഡ് അത്ഭുതത്തോടെയായിരുന്നു അക്ഷയ കുമാറിന്‍റെ വളര്‍ച്ചയെ നോക്കിക്കണ്ടത്. ‘സിംഗ് ഈ സ് കിംഗ്‘ കൂടി ബോളിവുഡിന്‍റെ ബോക്സോഫീസില്‍ ചരിത്രമെഴുതിയതോടെ അക്ഷയ് തന്‍റെ കരിയറിന്‍റെ ഉച്ചിയിലായിരുന്നു. എന്നാല്‍ ഉയരുന്തോറും വീഴചയുടെ ആഴവും കൂടുമെന്ന് തിരിച്ചറിയുകയാണ് ചാന്ദ്നി ചൌക്ക് ടു ചൈനയുടെ പരാജയത്തിലൂടെ അക്കിയിപ്പോള്‍.
എല്ലാവരും പരാജയമെന്ന് വിളിക്കുന്ന ചാന്ദ്‌നി ചൌക്ക് ഒരാഴ്കകൊണ്ട് 45 കോടി രൂപ ഉണ്ടാക്കിയെങ്കിലും പരാജയത്തെ അംഗീകരിക്കുന്നുവെന്നായിരുന്നു അക്കിയുടെ പ്രതികരണം. ‘ചാന്ദ്നി ചൌക്ക് ബോളിവുഡില്‍ ഉണ്ടായിട്ടുള്ള മഹത്തായ സിനിമയൊന്നുമല്ല. ഇതൊരു യുക്തിയില്ലാത്ത സിനിമയാണെന്നും നിങ്ങള്‍ നിങ്ങളുടെ ബുദ്ധി വീട്ടില്‍ വെച്ചേ ഈ സിനിമ കാണാന്‍ വരാവൂവെന്നും ഞാനദ്യമേ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെന്താണോ സംഭവിച്ചത് അത് ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു.
വിജയങ്ങളെപ്പോലെ പരാജയങ്ങളെയും ഞാന്‍ അംഗീകരിക്കുന്നു. വീഴ്ചയില്‍ നിന്നാണ് നമ്മള്‍ എഴുന്നേല്‍ക്കാന്‍ പഠിക്കുന്നത്. എന്നെക്കൊണ്ട് സാധ്യമായതെല്ലാം ചെയ്തിട്ടും ചിത്രം പരാജയപ്പെട്ടതിലെ എനിക്ക് വിഷമമുള്ളു. പരാജയം സംഭവിക്കാതിരിക്കാന്‍ ഞാന്‍ സൂപ്പര്‍മാനൊന്നുമല്ലല്ലൊ‘. അക്കി തത്വചിന്തകനാകുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്സിനെ ഏറ്റെടുക്കാന്‍ എല്‍ ആന്‍ഡ് ടിയും എസ്സാറിന്‍റെ... |
| |
|
|
|
|
|
|
|