|
| ബാബയ്ക്ക് പ്രചോദനം ഒബാമ |
| വെള്ളി, 23 ജനുവരി 2009 ( 11:20 IST ) | |
ഗാന്ധിഗിരിയിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത ബോളിവുഡിന്‍റെ ബാബ സഞ്ജയ് ദത്ത് രാഷ്ട്രീയത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയെ മാതൃകയാക്കുന്നു. ഒബാമയുടേതിന് സമാനമായ പല സവിശേഷതകളുമുള്ള വ്യക്തിത്വമാണ് തന്‍റേതെന്നാണ് ബാബയുടെ കണ്ടെത്തല്‍. ‘ഒബാമയുടേതു പോലെ രാഷ്ട്രീയത്തില്‍ ഞാനും ഒരും പുറം നാട്ടുകാരനാണ്. എന്നെക്കുറിച്ച് പലര്‍ക്കും ഒരുപാട് മുന്‍ധാണകളുണ്ട്. എന്നാല്‍ എപ്പോഴും അടുത്തവീട്ടിലെ പയ്യനാവാനാണ് എന്‍റെ ശ്രമം‘. ബാബ പറയുന്നു.
ഇതിനെല്ലാം പുറമെ എന്നെപ്പോലെതന്നെ ഒബാമയും കുടുംബസ്നേഹിയായ മനുഷ്യനാണ്. അതുകൊണ്ട് തന്നെ എന്‍റെ രാഷ്ട്രിയ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ തീര്‍ച്ചയായും ഞാന്‍ ഒബാമയെ മാതൃകയാക്കും’. ഒബാമയുമായി മുന്‍പരിചയമുള്ള ചുരുക്കം ബോളിവുഡ് താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സഞ്ജയ്.
‘ഒബാമ സെനറ്ററായിരുന്ന കാലത്ത് ഞാനദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു സ്വാതന്ത്ര്യ ദിന റാലിയില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിട്ടുമുണ്ട്. അടുത്തിടെ ഒബാമകൂടി പങ്കെടുക്കേണ്ടിയിരുന്ന യു എന്നിന്‍റെ ഒരു ചടങ്ങില്‍ ഞാന്‍ പങ്കെടുത്തിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ ചടങ്ങിന് ഒബാമയ്ക്ക് എത്താന്‍ കഴിഞ്ഞില്ല’.
പോഷകാഹാര കുറവിനെതിരെയുള്ള യു എന്‍ പ്രചാരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് സഞ്ജയ്. അതിനാല്‍ തന്നെ അടുത്ത അമേരിക്കന്‍ സന്ദര്‍ശനത്തില്‍ തീര്‍ച്ചയായും ഒബാമയെ സന്ദര്‍ശിക്കുമെന്ന ദൃഢപ്രതിജ്ഞയിലാണ് ബാബയിപ്പോള്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്സിനെ ഏറ്റെടുക്കാന്‍ എല്‍ ആന്‍ഡ് ടിയും എസ്സാറിന്‍റെ... |
| |
|
|
|
|
|
|
|