യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ശ്രീനി അന്ധനായ സംവിധായകന്‍
ചൊവ്വ, 10 മാര്‍ച്ച് 2009   ( 13:12 IST )
ശ്രീനിവാസന്‍ സിനിമാ സംവിധായകനായി അഭിനയിക്കുന്നു. ചിന്താവിഷ്ടയായ ശ്യാമളയിലെപ്പോലെ തട്ടിപ്പ് സംവിധായകനല്ല. കഴിവുള്ള ആള്‍ തന്നെ. പക്ഷേ, ഇദ്ദേഹം അന്ധനാണ്. ‘കറന്‍സി’ എന്ന സിനിമയ്ക്ക് ശേഷം സ്വാതി ഭാസ്കര്‍ സംവിധാനം ചെയ്യുന്ന ‘ഓള്‍ ദി ബെസ്റ്റ്’ എന്ന ചിത്രത്തിലാണ് ശ്രീനി അന്ധനായ സംവിധായകനാകുന്നത്.

ഒരു സിനിമാ ചിത്രീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ കഥപറയുന്ന കോമഡിച്ചിത്രമാണിത്. ജൂണ്‍ മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ഓള്‍ ദി ബെസ്റ്റില്‍ മുകേഷാണ് മറ്റൊരു നായകന്‍. ഉദയനാണ് താരം, ആയുര്‍‌രേഖ, കഥ പറയുമ്പോള്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മുകേഷും ശ്രീനിയും ഈ ചിത്രത്തിലൂടെ ഒന്നിക്കുകയാണ്.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡെയുടെ ചെറുമകളായ ജുഷിതയാണ് ഈ സിനിമയിലെ നായിക. സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, മാമുക്കോയ തുടങ്ങിയവരും അഭിനയിക്കുന്നു. സ്വാതി ഭാസ്കര്‍ തന്നെയാണ് ഓള്‍ ദി ബെസ്റ്റിന് തിരക്കഥ രചിച്ചിരിക്കുന്നത്.

സ്വാതി ഭാസ്കറിന്‍റെ ‘കറന്‍സി’ എന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ജയസൂര്യയും മുകേഷുമാണ് ഈ ചിത്രത്തിലെ നായകന്‍‌മാര്‍.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബോളിവുഡിന് ബ്ലാക് ആന്‍ഡ് വൈറ്റ് ഹോളി
ഭാര്യ സ്വന്തം സുഹൃത്ത് വിജയം
പൃഥ്വിയും സംവൃതയും തമ്മില്‍...?
മഞ്ജുവാര്യര്‍ക്ക് പകരം വിദ്യാബാലന്‍?
മലയാളത്തെ മറന്നിട്ടില്ല: അസിന്‍
അടുത്ത ബോണ്ടിന് റഹ്‌മാന്‍റെ സംഗീതം?
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PTI
 
രണ്‍ബീറിന് അഹങ്കാരമോ?
രണ്‍ബീറിന്‍റെ അച്ഛന്‍ വലിയ സൂപ്പര്‍ സ്റ്റാറായിരിക്കും. പക്ഷേ, അതുകൊ ണ്ട് മകന് ഇത്ര അഹങ്കാരം പാടു...
ദിലീപ് പത്രപ്രവര്‍ത്തകന്‍
ഗൌതം ചിത്രത്തില്‍ സല്‍മാന്‍?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തെ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്ക ളായ സാംസങ്ങ് സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഫോണ്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...