യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
മൊസാര്‍ട്ടാകുന്ന സല്ലു
ബുധന്‍, 11 മാര്‍ച്ച് 2009   ( 16:29 IST )
ഷാരൂഖും അമീറും മലയാളച്ചിത്രങ്ങളും തമിഴ് ചിത്രങ്ങളും റീമേക്ക് ചെയ്ത് ബോളിവുഡില്‍ ചരിത്ര വിജയം ആഘോഷിക്കുമ്പോള്‍ ഹോളിവുഡ് റിമേക്കുകളിലേക്കാണ് ഖാന്‍ ത്രയത്തിലെ മുന്നാമനായ സല്‍മാന്‍റെ കണ്ണ്. ഹോളിവുഡ് ചിത്രമായ ‘ബ്രൂസ് ആള്‍മൈറ്റി‘യുടെ അനുകരണമായിരുന്നു ‘ഗോഡ് തുസി ഗ്രേറ്റ് ഹൊ‘ എന്ന സല്‍മാന്‍ ചിത്രം. ബോക്സോഫീസില്‍ ദൈവം സഹായിച്ചില്ലെങ്കിലും സല്‍മാന്‍ വിട്ടുകൊടുക്കാന്‍ ഭാവമില്ല.

വിപുല്‍ ഷായുടെ ലണ്ടന്‍ ഡ്രീംസാണ് സല്ലുവിന്‍റെ പുതിയ ഹോളിവുഡ് റീമേക്ക്. ഹോളിവുഡ് ചിത്രമായ ‘അമേദ്യസി‘ന്‍റെ ഹിന്ദി പുനരാവിഷ്‌കാരമാണ് ലണ്ടന്‍ ഡ്രീംസ്. ഇതില്‍ സല്ലു അവതരിപ്പിക്കുന്ന കഥാപാത്രവും ചില്ലറക്കാരനല്ല. സംഗീത സാമ്രാട്ട് മൊസാര്‍ട്ടിനെയാണ് സല്ലു ഡ്രീംസില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മൊസാര്‍ട്ടിന്‍റെയും സുഹൃത്തായ അന്‍റോണിയൊ സലീരിയുടെയും സൌഹൃദത്തിന്‍റെയും പകയുടെയും കഥയാണ് അമേദ്യസ് പറഞ്ഞത്. അജയ് ദേവ്ഗണ്ണാണ് ലണ്ടന്‍ ഡ്രീംസില്‍ സലീരിയുടെ വേഷമഭിനയിക്കുന്നത്.

വളരെക്കാലം അടുത്ത സുഹൃത്തുക്കളും പിന്നീട് കടുത്ത ശത്രുക്കളുമായിരുന്ന മൊസാര്‍ട്ടിന്‍റെയും - സലീരിയുടെയും കഥ ഇന്ത്യന്‍ പശ്ചാത്തലത്തിലായിരിക്കും വിപുല്‍ ഷാ ആവിഷ്കരിക്കുക. പഞ്ചാബില്‍ നിന്നുള്ള രണ്ട് സംഗീത സുഹൃത്തുക്കളുടെ രൂപത്തിലായിരിക്കും സല്ലുവും അജയും ലണ്ടന്‍ ഡ്രീംസിലെത്തുക. മലയാളി താരം അസിനാണ് ചിത്രത്തിലെ നായിക.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അഭിയുടെ ആഗ്രഹങ്ങള്‍
ഉപ്പുകണ്ടം ബ്രദേഴ്സില്‍ മമ്മൂട്ടി!
ഈ തെരഞ്ഞെടുപ്പിലും ബച്ചനില്ല!
ശ്രീനി അന്ധനായ സംവിധായകന്‍
ബോളിവുഡിന് ബ്ലാക് ആന്‍ഡ് വൈറ്റ് ഹോളി
ഭാര്യ സ്വന്തം സുഹൃത്ത് വിജയം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PTI
 
രണ്‍ബീറിന് അഹങ്കാരമോ?
രണ്‍ബീറിന്‍റെ അച്ഛന്‍ വലിയ സൂപ്പര്‍ സ്റ്റാറായിരിക്കും. പക്ഷേ, അതുകൊ ണ്ട് മകന് ഇത്ര അഹങ്കാരം പാടു...
ദിലീപ് പത്രപ്രവര്‍ത്തകന്‍
ഗൌതം ചിത്രത്തില്‍ സല്‍മാന്‍?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തെ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്ക ളായ സാംസങ്ങ് സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഫോണ്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...