യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഫ്രീദ ബോണ്ട് ചിത്രത്തില്‍
ശനി, 14 മാര്‍ച്ച് 2009   ( 10:51 IST )
ലോക സിനിമയിലെ ഏതു നായിക നടിമാരുടെയും സ്വപ്നവേഷമാണ് ബോണ്ട് ചിത്രത്തില്‍ നായികയാവുകയെന്നത്. ഇപ്പോഴിതാ സ്ലംഡോഗ് നായിക ഫ്രീദ പിന്‍റൊയ്ക്കും അത്തരമൊരു കനകാ‍വസരം കൈവന്നിരിക്കുന്നു. സ്ലം‌ഡോഗ് മില്യണര്‍ ഹോളിവുഡിലും ഓസ്കറിലും ഒരുപോലെ തരംഗമായതോടെയാണ് ഫ്രീദയുടെ ശുക്രനുദിച്ചത്.

അടുത്ത ബോണ്ട് ചിത്രത്തില്‍ നായികാവാനുള്ള സ്ക്രീന്‍ ടെസ്റ്റിന് താരത്തെ ക്ഷണിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ബോണ്ട് ചിത്രമായ ക്വാണ്ടം ഓഫ് സൊളേസിന് വേണ്ടി ഫ്രീദയെ നിര്‍മാതാക്കള്‍ പരിഗണിച്ചിരുന്നുവെങ്കിലും അന്ന് വളരെ ചെറുപ്പമായതിനാല്‍ ഒഴിവാക്കുകയായിരുന്നുവത്രെ.

എന്നാല്‍ ഇപ്പോള്‍ കുറച്ചുകൂടി പക്വത വന്ന അഭിനേത്രിയായ ഫ്രീദ, ഡാനിയേല്‍ ക്രെയ്ഗിന്‍റെ ചാരസുന്ദരിയാവാന്‍ അനുയോജ്യയാണെന്നാണ് നിര്‍മാതാക്കള്‍ കരുതുന്നത്. സ്ലംഡോഗ് സംവിധായകന്‍ ഡാനി ബോയിലിന്‍റെ അടുത്ത ചിത്രത്തിലും ഫ്രീദ തന്നെയാണ് നായിക. ഇതു കൂടി പുറത്തുവരുന്നതോട് ഫ്രീദയുടെ സാധ്യത വര്‍ധിക്കുമെന്നാണ് കരുതുന്നത്.

ഇതിനു പുറമെ വിഖ്യാത സംവിധായകന്‍ വൂഡി അലന്‍റെ അടുത്ത സിനിമയിലേക്കും ഫ്രീദയ്ക്ക് ക്ഷണമുണ്ട്‌. പെനലോപ്‌ ക്രൂസിന്‌ ഇത്തവണ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്ത വിക്കി ക്രിസ്റ്റീന ബാഴ്‌സലോണയ്‌ക്കുശേഷം വൂഡി അലന്‍ സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത സിനിമയിലേക്കാണ്‌ ഫ്രീദയ്‌ക്ക്‌ ക്ഷണം ലഭിച്ചിട്ടുള്ളത്‌. ‌സ്ലംഡോഗ്‌ മില്യനയര്‍ ഫ്രീദയ്ക്ക് നല്‍കിയ ഭാഗ്യങ്ങള്‍ അവസാനിക്കുന്നില്ലെന്നര്‍ത്ഥം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നേഹ കുമ്പസാരിക്കുന്നു
പ്രണയ കഥയുടെ എഴുന്നൂറാം വാരം
അച്ഛനൊപ്പം അഭിനയിക്കില്ല: സോനം
മൊസാര്‍ട്ടാകുന്ന സല്ലു
അഭിയുടെ ആഗ്രഹങ്ങള്‍
ഉപ്പുകണ്ടം ബ്രദേഴ്സില്‍ മമ്മൂട്ടി!
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PTI
 
രണ്‍ബീറിന് അഹങ്കാരമോ?
രണ്‍ബീറിന്‍റെ അച്ഛന്‍ വലിയ സൂപ്പര്‍ സ്റ്റാറായിരിക്കും. പക്ഷേ, അതുകൊ ണ്ട് മകന് ഇത്ര അഹങ്കാരം പാടു...
ദിലീപ് പത്രപ്രവര്‍ത്തകന്‍
ഗൌതം ചിത്രത്തില്‍ സല്‍മാന്‍?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തെ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്ക ളായ സാംസങ്ങ് സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഫോണ്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...