യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അമീറിന് 44ന്‍റെ ചെറുപ്പം
ശനി, 14 മാര്‍ച്ച് 2009   ( 14:50 IST )
ബോളിവുഡില്‍ ‘പെര്‍ഫക്ഷനിസ്റ്റ്‘ എന്ന വാക്കിന് ഇന്ന് ഒറ്റ പര്യായമേ ഉള്ളു. അത് അമീര്‍ ഹുസൈന്‍ ഖാന്‍ എന്ന അമീര്‍ ഖാനാകുന്നു. നിഷ്കളങ്കമായ ചിരിയും ചുറുചുറുക്കാര്‍ന്ന ഭാവങ്ങളും പ്രണയം വഴിയുന്ന നോട്ടവുമായി ബോളിവുഡിന്‍റെ ഹൃദയം മോഷ്ടിച്ച അമീറിന് ശനിയാഴ്ച നാല്‍പ്പത്തിനാലാം പിറന്നാള്‍.

1965 മാര്‍ച്ച് 14ന് മുംബൈയില്‍ താഹീര്‍ ഹുസൈന്‍റെയും സാനത്ത്‌ ഹുസൈന്‍റെയും മകനായി ജനിച്ച അമീര്‍, പ്രണയകഥകളിലൂടെയാണ് ബോളിവുഡില്‍ ഇരിപ്പിടമുറപ്പിച്ചതെങ്കിലും ഇന്ന് ബോളിവുഡിലെ വലിയ ബ്രാന്‍ഡുകളിലൊന്നായി മാറിയതിനു പിന്നില്‍ ആത്മസമര്‍പ്പണത്തിന്‍റെ വിയര്‍പ്പുണ്ട്.

1973ല്‍ യാദോം കി ബാരത്ത്‌ എന്ന സിനിമയിലൂടെ ബാല താരമായി അരങ്ങേറിയ അമീര്‍ നായകനായത് മന്‍സൂര്‍ ഖാന്‍റെ ‘ഖയാമത്‌ സേ ഖയാമത്‌ തക്‌‘ എന്ന ചിത്രത്തിലായിരുന്നു. ബോളിവുഡിലെ സുന്ദര പ്രണകാവ്യങ്ങളിലൊന്നായി ഖയാമത് മാറിയതോടെ അമീറും പ്രേക്ഷരുടെ പ്രിയ കാമുകനായി.

പിന്നീട് ലവ്‌ ലവ്‌ ലവ്‌, ദില്‍, ദില്‍ ഹേ കി മാന്‍താ നഹീം, ജോ ജീത്താ വഹീ സിക്കന്ദര്‍, ഹം ഹേ രഹീ പ്യാര്‍ കേ, അന്ദാസ്‌ അപ്നാ അപ്നാ, രംഗീല, രാജാ ഹിന്ദുസ്ഥാനി, ഇഷ്ഖ്‌, സര്‍ഫറോഷ്‌, മാന്‍, മേള, ലഗാന്‍, ദില്‍ ചാഹ്‌താ ഹേ, രംഗ്‌ ദേ ബസന്തി, ഫനാ, താരേ സമീന്‍ പര്‍, ഗജിനി വരെയെത്തി നില്‍ക്കുന്ന ആ‍ അഭിനയചാരുതിക്ക് ഓരോ വര്‍ഷം കഴിയും‌തോറും മിഴിവേറുകയാണെന്നത് ഇന്ത്യന്‍ സിനിമയുടെ ഭാഗ്യങ്ങളിലൊന്നാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഫ്രീദ ബോണ്ട് ചിത്രത്തില്‍
നേഹ കുമ്പസാരിക്കുന്നു
പ്രണയ കഥയുടെ എഴുന്നൂറാം വാരം
അച്ഛനൊപ്പം അഭിനയിക്കില്ല: സോനം
മൊസാര്‍ട്ടാകുന്ന സല്ലു
അഭിയുടെ ആഗ്രഹങ്ങള്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PTI
 
രണ്‍ബീറിന് അഹങ്കാരമോ?
രണ്‍ബീറിന്‍റെ അച്ഛന്‍ വലിയ സൂപ്പര്‍ സ്റ്റാറായിരിക്കും. പക്ഷേ, അതുകൊ ണ്ട് മകന് ഇത്ര അഹങ്കാരം പാടു...
ദിലീപ് പത്രപ്രവര്‍ത്തകന്‍
ഗൌതം ചിത്രത്തില്‍ സല്‍മാന്‍?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തെ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്ക ളായ സാംസങ്ങ് സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഫോണ്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...