യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഗൂഡിയെ മറക്കാനാകാതെ ശില്പ
ഗൂഡിയെ മറക്കാനാകാതെ ശില്പ, ചൊവ്വ, 24 മാര്‍ച്ച് 2009   ( 11:46 IST )
ശില്‍പ ഷെട്ടിക്ക് എന്തു പറയണം എന്നറിയില്ല. എന്താണ് തന്‍റെ മനസിലുള്ളത് എന്ന് പ്രകടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ. ആദ്യം തന്‍റെ ശത്രുവായിരുന്ന ഒരാള്‍. പിന്നീട് ആര്‍ദ്രമായ സ്നേഹം കൊണ്ട് തന്‍റെ മനസില്‍ ചേക്കേറിയ ഒരാള്‍. ജെയ്‌ഡ് ഗൂഡി മരിച്ചത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കാന്‍ ശില്‍‌പയ്ക്ക് ഇപ്പോഴും കഴിയുന്നില്ല.

റിയാലിറ്റി ഷോ താരവും നടിയും മോഡലുമായ ജെയ്ഡ് ഗൂഡി ഞായറാഴ്ച പുലര്‍ച്ചെ 3.14നാണ് മരിച്ചത്. ഗര്‍ഭാശയ അര്‍ബുദം ബാധിച്ച് കടുത്ത വേദനയനുഭവിച്ച് കഴിഞ്ഞ ദിനങ്ങള്‍ സമചിത്തതയോടെ നേരിട്ട ഗൂഡി ഉറക്കത്തിനിടെയാണ് മരണത്തിലേക്ക് പറന്നു പോയത്.

“ആ വാര്‍ത്ത കേട്ട് എന്‍റെ മനസ് കഠിനമായ ദുഃഖം കൊണ്ട് പിടഞ്ഞു. എന്നാല്‍ ഉള്ളിന്‍റെയുള്ളില്‍ അല്‍‌പം ആശ്വാസവും തോന്നി. വേദനയുടെ ലോകത്തു നിന്നും ഗൂഡിക്ക് മോചനം ലഭിച്ചല്ലോ. ഒന്നുമറിയാതെ സമാധാനമായി ഉറക്കത്തിനിടെയാണല്ലോ അവള്‍ മരിച്ചത്. എന്‍റെ മാനസികാവസ്ഥ തുറന്നുപ്രകടിപ്പിക്കാന്‍ വാക്കുകള്‍ പോലും കിട്ടാത്ത സ്ഥിതിയിലാണ് ഞാന്‍. ഗൂഡിയുടെ കുടുംബത്തോട് ഞാന്‍ അനുശോചനം അറിയിക്കുന്നു” - ശില്‍‌പയുടെ വാക്കുകള്‍.

ഗൂഡിയെ അവസാനമായി ഒന്നു കാണുവാന്‍ മാര്‍ച്ച് 15ന് ശില്‍‌പ ലണ്ടനിലെത്തിയതാണ്. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനാല്‍ ഗൂഡിക്ക് സന്ദര്‍ശകരെ അനുവദിക്കുമായിരുന്നില്ല. “ഗൂഡിയെ അവസാനനിമിഷങ്ങളില്‍ കാണാന്‍ കഴിയാത്തതിലും എനിക്ക് ദുഃഖമില്ല. വേദനകൊണ്ടു പിടയുന്ന ഗൂഡിയെക്കാള്‍ സന്തോഷവും പ്രസരിപ്പും നിറഞ്ഞ, അവളുടെ ചിരിക്കുന്ന മുഖം ഓര്‍മ്മയില്‍ സൂക്ഷിക്കാനാണ് എനിക്കിഷ്ടം” - ശില്‍‌പ പറയുന്നു.

2007ല്‍ ചാനല്‍ ഫോര്‍ നടത്തിയ ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയ്ക്കിടെ ശില്‍‌പാ ഷെട്ടിയെ ജെയ്ഡ് ഗൂഡി വംശീയമായി അധിക്ഷേപിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ശില്‍‌പ ഷോയില്‍ വിജയിക്കുകയും ചെയ്തു. ഈ വിവാദത്തോടെയാണ് ഗൂഡി ഇന്ത്യയിലും പ്രശസ്തയായത്. എന്നാല്‍ ശില്‍‌പയെ അധിക്ഷേപിച്ചതില്‍ പരസ്യമായി മാപ്പു പറഞ്ഞ് ഗൂഡി രംഗത്തെത്തിയതോടെ വിവാദങ്ങള്‍ ആറിത്തണുത്തു.

പിന്നീട് ശില്‍‌പയും ഗൂഡിയും സൌഹൃദത്തിലായി. ശില്‍‌പ അവതരിപ്പിക്കുന്ന ‘ബിഗ് ബോസ് 2’ എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി ഗൂഡി എത്തുകയും ചെയ്തു. അതിനിടെയാണ് മാരകമായ അര്‍ബുദം തന്നെ ബാധിച്ചിരിക്കുന്നതായും ഇനി ഏതാനും ദിവസങ്ങള്‍ കൂടിയേ തനിക്ക് ആയുസുള്ളൂ എന്നും ഗൂഡി മനസിലാക്കുന്നത്.

ശേഷിച്ച ജീവിതം അര്‍ബുദരോഗികള്‍ക്ക് ആശ്വാസം പകരുന്നതിനും തന്‍റെ മക്കള്‍ക്ക് സ്നേഹത്തിന്‍റെ അവസാനതുള്ളിയും പകര്‍ന്നു നല്‍കാനുമാണ് ജെയ്ഡ് ഗൂഡി മാറ്റിവച്ചത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ആഷ് തന്നെ നമ്പര്‍ വണ്‍
റാണി വരുന്നതും കാത്ത്‌
കത്രീന അസംതൃപ്ത!
ബിപാഷയ്ക്ക് ആക്ഷന്‍ റാണിയാവണം
അനില്‍ കപൂര്‍ അമേരിക്കന്‍ സീരിയലില്‍
ഇഷയെ തിരഞ്ഞ് ബോളിവുഡ്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PTI
 
രണ്‍ബീറിന് അഹങ്കാരമോ?
രണ്‍ബീറിന്‍റെ അച്ഛന്‍ വലിയ സൂപ്പര്‍ സ്റ്റാറായിരിക്കും. പക്ഷേ, അതുകൊ ണ്ട് മകന് ഇത്ര അഹങ്കാരം പാടു...
ദിലീപ് പത്രപ്രവര്‍ത്തകന്‍
ഗൌതം ചിത്രത്തില്‍ സല്‍മാന്‍?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തെ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്ക ളായ സാംസങ്ങ് സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഫോണ്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...