|
| പൃഥ്വിക്ക് വിവാഹമോ? |
| ബുധന്‍, 25 മാര്‍ച്ച് 2009 ( 15:36 IST ) | |
യുവനടന്‍ പൃഥ്വിരാജ് വിവാഹിതനാകാന്‍ പോകുന്നതായും സംവൃതാ സുനിലുമായി വിവാഹനിശ്ചയം കഴിഞ്ഞതായുമൊക്കെ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ താനിതൊന്നും അറിഞ്ഞില്ലെന്ന നിലപാടിലാണ് പ്രശസ്തനടിയും പൃഥ്വിയുടെ കൂട്ടുകാരിയുമായ പ്രിയാമണി. ഇത്തരം വാര്‍ത്തകളൊക്കെ എത്ര കേട്ടിരിക്കുന്നു എന്ന രീതിയിലാണ് പ്രിയ പ്രതികരിക്കുന്നത്.
“ഇപ്പോഴാണ് ഞാന്‍ ഇങ്ങനെയൊരു വാര്‍ത്ത അറിഞ്ഞത്. ഞാന്‍ മൂന്നു ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ രണ്ടു ചിത്രങ്ങളിലും എനിക്കൊപ്പം അഭിനയിക്കുന്നത് പൃഥ്വിരാജാണ്. എന്നിട്ടും പൃഥ്വിയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി എനിക്ക് അറിയില്ല. എന്‍റെ അറിവില്‍ പൃഥ്വി ഇപ്പോള്‍ നിനൈത്താലേ ഇനിക്കും എന്ന സിനിമയുടെ ഗാനചിത്രീകരണത്തിനായി ചെന്നൈയിലാണ്. ഈ വിവാഹനിശ്ചയവാര്‍ത്ത ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല” - പ്രിയാമണി പറയുന്നു.
സംവൃതയും പൃഥ്വിയും തമ്മില്‍ പ്രണയമാണെന്നും വിവാഹനിശ്ചയം കഴിഞ്ഞതായും ഇന്‍റര്‍നെറ്റിലൂടെയും എസ് എം എസ് മുഖേനയും ഗോസിപ്പ് പരക്കുകയാണ്. ഇരുവരും അത് നിഷേധിച്ചിട്ടുണ്ടെങ്കിലും ഗോസിപ്പിന് ആക്കം കുറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പൃഥ്വിയുടെ പ്രണയവാര്‍ത്ത കളവാണെന്നറിയിച്ചുകൊണ്ട് പ്രിയാമണി രംഗത്തെത്തിയിരിക്കുന്നത്.
പൃഥ്വിയെയും പ്രിയാമണിയെയും ചേര്‍ത്തും നേരത്തേ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇരുവരും തുടര്‍ച്ചയായി സിനിമകളില്‍ ജോഡിയായി വന്നപ്പോഴാണ് അത്. സത്യം, തിരക്കഥ എന്നീ സിനിമകളിലാണ് പൃഥ്വിയും പ്രിയയും ജോഡിയായത്. നിനൈത്താലേ ഇനിക്കും, അശോകവനം, പുതിയമുഖം തുടങ്ങിയ സിനിമകളില്‍ ഇവര്‍ വീണ്ടും ഒന്നിക്കുന്നുണ്ട്. പ്രിയയുമായുള്ള പ്രണയവാര്‍ത്ത ആറിത്തണുത്തപ്പോഴാണ് ഇപ്പോള്‍ പൃഥ്വി - സംവൃത ഗോസിപ്പ് പ്രചാരം നേടുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | PTI |
| | | രണ്‍ബീറിന് അഹങ്കാരമോ? | | രണ്‍ബീറിന്‍റെ അച്ഛന്‍ വലിയ സൂപ്പര്‍ സ്റ്റാറായിരിക്കും. പക്ഷേ, അതുകൊ ണ്ട് മകന് ഇത്ര അഹങ്കാരം പാടു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലോകത്തെ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്ക ളായ സാംസങ്ങ് സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഫോണ്‍... |
| |
|
|
|
|
|
|