|
| ലാലിനൊപ്പം കമലും രജനിയും |
| ബുധന്‍, 22 ഏപ്രില്‍ 2009 ( 18:30 IST ) | |
മോഹന്‍ലാലും രജനീകാന്തും കമലഹാസനും ഒന്നിച്ചു. ഹൈദരാബാദില്‍ ചിത്രീകരണത്തിനായാണ് ഇവര്‍ ഒന്നിച്ചത്. ഏതു സിനിമയിലാണ് ഈ താരങ്ങള്‍ ഒന്നിച്ചഭിനയിക്കുന്നത് എന്ന് അത്‌ഭുതപ്പെടേണ്ട. രണ്ടു ചിത്രങ്ങളുടെ ഷൂട്ടിംഗിന് വേണ്ടിയാണ് ഈ മൂന്നു മെഗാതാരങ്ങളും ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലെത്തിയത്.
യന്തിരന്‍ എന്ന ഷങ്കര്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗിനാണ് രജനി ഹൈദരാബാദിലുള്ളത്. ‘ഉന്നൈപ്പോല്‍ ഒരുവന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് മോഹന്‍ലാലും കമലും എത്തിയത്. മൂവരും രാമോജി റാവു സ്റ്റുഡിയോകളില്‍ അടുത്തടുത്ത ഫ്ലോറുകളിലാണ് ചിത്രീകരണത്തില്‍ പങ്കെടുത്തത്. എന്നാല്‍ രജനീകാന്തുമായി ലാലും കമലും കൂടിക്കാഴ്ച നടത്തിയോ എന്ന് റിപ്പോര്‍ട്ടില്ല.
എ വെനസ്ഡേ എന്ന ഹിന്ദി ചിത്രത്തിന്‍റെ റീമേക്കാണ് ഉന്നൈപ്പോല്‍ ഒരുവന്‍. മോഹന്‍ലാല്‍ പൊലീസ് ഉദ്യോഗസ്ഥനും കമലഹാസന്‍ തീവ്രവാദിയുമായാണ് അഭിനയിക്കുന്നത്. 18 ദിവസത്തെ ഡേറ്റാണ് ഉന്നൈപ്പോല്‍ ഒരുവന് ലാല്‍ നല്‍കിയിട്ടുള്ളത്.
യന്തിരന്‍റെ ചില നിര്‍ണായക രംഗങ്ങളുടെ ചിത്രീകരണമാണ് ഹൈദരാബാദ് ഫിലിം സിറ്റിയില്‍ നടക്കുന്നത്. ഐശ്വര്യ റായിയും ഈ രംഗങ്ങളില്‍ അഭിനയിക്കുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള വ്യാപാരം ഈ വര്‍ഷം ഒമ്പത് ശത മാനത്തോളം ഇടിയുമെന്ന് ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടാവുന്ന... |
| |
|
|
|
|
|
|