യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കരീനയുടെ മാതൃസ്നേഹം
ശനി, 25 ഏപ്രില്‍ 2009   ( 12:14 IST )
കരീന കപൂറിന് എല്ലാം അമ്മയാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, അമ്മ കഴിഞ്ഞേയുള്ളൂ താരത്തിന് മറ്റെന്തും. സെയ്ഫ് അലി ഖാനെ വേണമെങ്കിലും തള്ളിപ്പറയാം. പക്ഷേ, അമ്മയെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യില്ല എന്നൊരു രീതി. അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഈയിടെ ഷൂട്ടിംഗ് പോലും വേണ്ടെന്നുവച്ചു കരീന!

റെന്‍‌സില്‍ ഡിസില്‍‌വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സെയ്‌ഫും കരീനയുമാണ് ജോഡി. ചിത്രത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിക്കുന്നത് ന്യൂയോര്‍ക്കിലാണ്. ഒരു മാസം നീളുന്ന ഷൂട്ടിംഗിനായി താരങ്ങളും സാങ്കേതിക വിദഗ്ധരുമടങ്ങുന്ന ഒരു വലിയ സംഘം ന്യൂയോര്‍ക്കിലേക്ക് പുറപ്പെടാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതാണ്. അപ്പോഴാണ് കരീന വരാനാകില്ലെന്ന് അറിയിച്ചത്.

കാരണമെന്താണെന്ന് അന്വേഷിച്ചപ്പോഴാണ്, തന്‍റെ അമ്മയുടെ ജന്‍‌മദിനമാണെന്നും അതിനാല്‍ ഷൂട്ടിംഗ് മാറ്റിവയ്ക്കണമെന്നും കരീന ആവശ്യപ്പെട്ടത്. കരീന പോകുന്നില്ലെന്നറിഞ്ഞപ്പോള്‍ സെയ്‌ഫ് അലി ഖാനും പിന്‍‌മാറി. നായികയും നായകനുമില്ലെങ്കില്‍ പിന്നെങ്ങനെ ഷൂട്ടിംഗ് നടക്കും. ഷൂട്ടിംഗ് മാറ്റിവച്ചു എന്നു പറയേണ്ടതില്ലല്ലോ.

“എന്‍റെ അമ്മയാണ് എന്‍റെ ലോകം. അമ്മയ്ക്കു വേണ്ടി ഞാന്‍ എന്തും ചെയ്യും. എന്‍റെ സമയവും സ്നേഹവും അമ്മയ്ക്ക് നല്‍കുന്നതിലാണ് കാര്യം. ഷൂട്ടിംഗിനായി ന്യൂയോര്‍ക്കില്‍ പോകേണ്ടിയിരുന്നത് മാറ്റി വച്ചത് ഞാന്‍ കാര്യമാക്കുന്നില്ല. അമ്മയുടെ പിറന്നാളുമായി ബന്ധപ്പെട്ട് വളരെ അടുപ്പമുള്ളവര്‍ക്ക് മാത്രമായി ഒരു പാര്‍ട്ടി ഒരുക്കുന്നുണ്ട്. സെയ്‌ഫ് അതില്‍ പങ്കെടുക്കും. അദ്ദേഹവും ഞങ്ങളുടെ കുടുംബത്തിന്‍റെ ഭാഗമാണല്ലോ” - കരീന വ്യക്തമാക്കുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പിതാവിനെ സ്നേഹിക്കുന്ന മകള്‍
ജനാധിപത്യത്തിന് പുതിയ നിര്‍വചനം
അക്കിയുടെ സാഹസങ്ങള്‍
ലാലിനൊപ്പം കമലും രജനിയും
മോഹന്‍ലാല്‍ ക്ഷീരകര്‍ഷകന്‍
പാലേരി മാണിക്യം പാരീസില്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഫ്രീദ സെക്സികളില്‍ നാലാമത്
‘സ്ലം ഡോഗ് മില്യണയറി‘ലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന ഫ്രീദ പിന്‍റോയ്ക്ക് ഒരു അംഗീകാരം കൂ...
പൃഥ്വിക്ക് വിവാഹമോ?
ബാര്‍ബിയായി കത്രീന
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള വ്യാപാരം ഈ വര്‍ഷം ഒമ്പത് ശത മാനത്തോളം ഇടിയുമെന്ന് ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടാവുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...