|
| 'രക്തചരിത്ര' യുമായി വിവേക് |
| ചൊവ്വ, 28 ഏപ്രില്‍ 2009 ( 16:54 IST ) | |
ആന്ധ്രയിലെ റിബല്‍ നേതാവ് പരിതല രവിയുടെ ജീവചരിത്രം ആസ്പദമാക്കി സംവിധാനം ചെയ്യുന്ന ‘രക്തചരിത്ര’ എന്ന ബോളിവുഡ് ചിത്രം തനിക്കും നായകനായ വിവേക് ഒബ്‌റോയിക്കും നിര്‍ണായകമായിരിക്കുമെന്ന് രാം ഗോപാല്‍ വര്‍മ. തങ്ങളുടെ രണ്ടു പേരുടെയും ‘റീ - ലോഞ്ചിംഗ്’ ആയിരിക്കും ഈ സിനിമയെന്നും രാമു പറയുന്നു.
“അറിയപ്പെടുന്നവരും അല്ലാത്തവരുമായ ഒട്ടേറെ നടന്‍മാരെ രക്തചരിത്രയിലേക്ക് ആലോചിച്ചിരുന്നു. എന്നാല്‍ അവസാനം വിവേക് ഒബ്‌റോയി മതിയെന്ന തീരുമാനത്തില്‍ ഞാന്‍ എത്തുകയായിരുന്നു. പരിതല രവിയാകാന്‍ ഏറ്റവും അനുയോജ്യന്‍ വിവേകാണ്. എല്ലാവരും പറയുന്നത് ഇത് വിവേകിന്‍റെ റീ - ലോഞ്ചിംഗ് ആയിരിക്കുമെന്നാണ്. എന്നാല്‍ ഈ സിനിമ എനിക്കും നിര്‍ണായകമാണ്.” - രാമു പറയുന്നു.
വിവേകിന്‍റെ കഴിഞ്ഞ ചിത്രങ്ങളായ മിഷന്‍ ഇസ്താംബൂളും ഫൂള്‍ ആന്‍റ് ഫൈനലും ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും രാം ഗോപാല്‍ വര്‍മയെ ഭയപ്പെടുത്തുന്നില്ല.
“പരിതല രവിയെക്കാള്‍ മികച്ച ഒരു കഥാപാത്രത്തെ ഇനി വിവേകിന് ലഭിക്കില്ല. രക്തചരിത്രയെക്കാള്‍ മികച്ചൊരു കഥ എനിക്കും ഇനി ലഭിക്കില്ല. വിവേകിന്‍റെ കണ്ണുകളുടെ ആഴവും ആജ്ഞാശക്തിയും ‘കമ്പനി’യുടെ കാലത്തേ എനിക്ക് ബോധ്യപ്പെട്ടിരുന്നു. അതുതന്നെയാണ് രക്തചരിത്രയിലെ കഥാപാത്രത്തിനും വേണ്ടത്. പരിതല രവിയെന്ന വ്യക്തിയുടെ വിവിധ ജീവിതഘട്ടങ്ങള്‍ വിവേക് ഒബ്‌റോയിയില്‍ സുരക്ഷിതമായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്” - രാമു പറഞ്ഞു.
മധു മണ്ടേന നിര്‍മ്മിക്കുന്ന ‘രക്തചരിത്ര’യുടെ ചിത്രീകരണം ഓഗസ്റ്റ് ഒന്നിനാണ് ആരംഭിക്കുന്നത്. റണ്‍, അഗ്യാത് എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ രാം ഗോപാല്‍ വര്‍മ.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|