യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
അഭിഷേകിന്‍റെ മകനായി അമിതാഭ്!
ബുധന്‍, 29 ഏപ്രില്‍ 2009   ( 17:16 IST )
മകന്‍റെ മകനായി അച്ഛന്‍ അഭിനയിക്കുന്നു!. ബോളിവുഡിലെ ഏറ്റവും പ്രശസ്തനായ പിതാവാണ് സ്വന്തം മകന്‍റെ മകനായി അഭിനയിക്കുന്നത്. ആര്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പാ’ എന്ന ചിത്രത്തിലാണ് അഭിഷേക് ബച്ചന്‍റെ മകനായി അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നത്.

എന്നാല്‍ ഈ സിനിമയുടെ കഥയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഥയെക്കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ചിത്രീകരണ യൂണിറ്റിലെ അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എങ്കിലും ചില സൂചനകള്‍ അനുസരിച്ച്, മാനസിക വളര്‍ച്ചയെത്താത്ത, ഏകനായ ഒരു കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നത്. അഭിഷേക് ബച്ചനാണ് സീനിയര്‍ ബച്ചന്‍റെ പിതാവായി എത്തുന്നതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഈ സിനിമയിലെ കഥാപാത്രമാകാനായി ദിവസവും അഞ്ചുമണിക്കൂറാണ് അമിതാഭ് ബച്ചന്‍ മേക്കപ് ചെയ്യുന്നത്. രൂ‍പത്തിലും ഭാവത്തിലും ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രമാണിത്. ലണ്ടനില്‍ നിന്നുള്ള മേക്കപ് മാനാണ് അമിതാഭിന്‍റെ മേക്കപ് ചെയ്യുന്നത്. ചിത്രീകരണസ്ഥലത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല.

സര്‍ക്കാര്‍, സര്‍ക്കാര്‍ രാജ്, കഭി അല്‍‌വിദാ ന കെഹ്‌ന തുടങ്ങിയ ചിത്രങ്ങളില്‍ അമിതാഭിന്‍റെ മകനായാണ് അഭിഷേക് അഭിനയിച്ചത്. എന്നാല്‍ ‘പാ’യില്‍ സീനിയര്‍ ബച്ചന്‍ ജൂനിയര്‍ ബച്ചന്‍റെ മകനായി വരുന്ന അത്ഭുതം കാണാന്‍ കാത്തിരിക്കുകയാണ് ബോളിവുഡ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നേഹയ്ക്ക് പുതുമയുള്ള വേഷം
'രക്തചരിത്ര' യുമായി വിവേക്
പ്രണയത്തിനായി ഇസ്രയേലില്‍
‘ഈ പട്ടണത്തില്‍ ഭൂതം’ മെയ് 14ന്
‘ബ്രേക്കിംഗ് ന്യൂസ്’ ചിത്രീകരണം മാറ്റി
രണ്‍ബീറിന് കുടുബത്തിന്‍റെ പിന്തുണ
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...