|
| ‘രണ്‍‘ വിവാദക്കുരുക്കില്‍ |
| 9 മെയ് 2009 ( 14:55 IST ) | |
അമിതാഭ് ബച്ചനെ നായകനാക്കി രാം ഗോപാല്‍ വര്‍മ സംവിധാനം നിര്‍മ്മിച്ച പുതിയ ചിത്രമായ രണ്‍ വിവാദക്കുരുക്കില്‍. സിനിമയുടെ ടൈറ്റില്‍ സോംഗ് ആണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്.
ദേശീയ ഗാനത്തെ അടിസ്ഥാനമാക്കിയാണ് ടൈറ്റില്‍ സോംഗ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ദേശീയ ഗാനത്തെ മാറ്റിയെഴുതിയെന്ന കാരണത്താല്‍ സെക്ഷന്‍ 5ലെ ചട്ടം 219, സിനിമാട്ടോഗ്രാഫ് നിയമത്തിലെ രണ്ടാം വകുപ്പ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ സെന്‍സര്‍ബോര്‍ഡ് ഇതിന് പ്രദര്‍ശനനാനുമതി നിഷേധിച്ചിരിക്കുകയാണ്. സിബിഎഫ്സി ചെയര്‍പേഴ്സണ്‍ ഷര്‍മിള മേരി ടാഗോറിന്‍റെ സെക്രട്ടറിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ സിബിഎഫ്സിയുടെ തീരുമാനം തങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ശീതല്‍ തല്‍വാര്‍ പറഞ്ഞു. തീരുമാനം അറിയിച്ചാല്‍ ഉടന്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജന ഗണ മന റണ്‍ ഹെയ്, ഇസ് രണ്‍ മേം സക്മി ഹുവാഹേ, ഭാരത് ക ഭാഗ്യവിധാത... എന്നിങ്ങനെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ സോംഗ്. അതേസമയം ദേശീയ ഗാനത്തെ അവഹേളിച്ചെന്ന ആരോപണം രാം ഗോപാല്‍ വര്‍മ്മയും നിഷേധിച്ചു.
ഇന്ത്യയിലെ മാധ്യമലോകത്തെ കിടമത്സരങ്ങളെക്കുറിച്ചുള്ള കഥയാണ് രാമു ഈ സിനിമയിലൂടെ പറയുന്നത്. ബിഗ്ബിയെക്കൂടാതെ പരേഷ് റാള്‍, രജത് കപൂര്‍, റിതേഷ് ദേശ്മുഖ്, മനീഷ കൊയ്രാള, പുരാബ് കോഹിലി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
ഇന്ത്യന്‍ മാധ്യമ വ്യവസായത്തിലെ 15 വര്‍ഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് താന്‍ ഈ ചിത്രം തയ്യാറാക്കിയതെന്ന് രാമു പറഞ്ഞു. മാധ്യമ വ്യവസായത്തിന്‍റെ സാങ്കേതിക വശങ്ങളേക്കാളുപരി അതിന്‍റെ മനഃശാസ്ത്ര വശങ്ങളെക്കുറിച്ചാണ് ഇതില്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|