യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
തമിഴ് സിനിമയ്ക്കും പന്നിപ്പനി
ഞായര്‍, 10 മെയ് 2009   ( 11:48 IST )
ലോകമെങ്ങും പന്നിപ്പനിയുടെ ഭീതിയിലാണ് (ക്ഷമിക്കണം, പന്നിപ്പനിയെന്ന് പറയാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശങ്ങള്‍. എച്ച്1 എന്‍1 പനിയെന്നു പറയണം. പക്ഷേ സാധാരണക്കാരന് മനസിലാകാന്‍ വേണ്ടി ഇവിടെ ‘പന്നിപ്പനി’ തന്നെ ഉപയോഗിക്കുന്നു). ഇപ്പോഴിതാ, തമിഴ് സിനിമാ ലോകവും പന്നിപ്പനിയുടെ ഇരയായിരിക്കുന്നു. എങ്ങനെയെന്നല്ലേ?

തമിഴ് സിനിമയില്‍ വിദേശലൊക്കേഷനുകളും അവിടത്തെ ഗാനചിത്രീകരണവുമൊക്കെ പതിവാണല്ലോ. അല്ലെങ്കില്‍ അതൊരു അവശ്യ ഘടകവുമാണ്. എന്നാല്‍ പന്നിപ്പനി ഒരു ഇടിത്തീയായി തമിഴ് സിനിമയ്ക്ക് മേല്‍ പതിച്ചിരിക്കുകയാണ്. വിദേശലൊക്കേഷനുകളില്‍ ചിത്രീകരണം നടത്താന്‍ വിസയോ അനുമതിയോ ലഭിക്കുന്നില്ല. ന്യൂയോര്‍ക്ക്, മെക്സിക്കോ, ലണ്ടന്‍, കാനഡ ഇങ്ങനെ പ്രിയപ്പെട്ട ലൊക്കേഷനുകളിലൊക്കെ ചിത്രീകരണാനുമതി നിഷേധിച്ചിരിക്കുകയാണ്.

വിക്രമിന്‍റെ ബിഗ് ബജറ്റ് ചിത്രമായ കന്തസാമിയുടെ ഓഡിയോ റിലീസ് ഈ മാസം 17ന് നടക്കാനിരിക്കുകയാണ്. ആ പരിപാടി ഗംഭീരമാക്കണമെന്ന് നിര്‍മ്മാതാവ് കലൈപ്പുലി എസ് താണുവിന് ആഗ്രഹം. അമ്പത് മെക്സിക്കന്‍ ഡാന്‍സര്‍മാരെ ചെന്നൈയിലെത്തിച്ച് ഓഡിയോ റിലീസ് കൊഴുപ്പിക്കാനായിരുന്നു പരിപാടി. എന്നാല്‍, മെക്സിക്കോയിലെ പന്നിപ്പനി കാരണം ഇന്ത്യ അവര്‍ക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്. പകരം ഇറ്റാലിയന്‍ ഡാന്‍സര്‍മാരെ ഇറക്കാനാണ് ഇപ്പോള്‍ താണു ആലോചിക്കുന്നത്.

അസല്‍ എന്ന അജിത് ചിത്രത്തിനുമുണ്ടായി ചില ബുദ്ധിമുട്ടുകള്‍. സ്കോട്‌ലന്‍ഡില്‍ ചിത്രം ഷൂട്ടു ചെയ്യാമെന്നായിരുന്നു സംവിധായകന്‍ ആദ്യം നിശ്ചയിച്ചത്. എന്നാല്‍ വിസാ പ്രശ്നങ്ങള്‍ കാരണം തുര്‍ക്കിയായാലോ എന്നായി ചിന്ത. ഒടുവില്‍ ഇതാ ഇറ്റലിയാണ് ഇപ്പോള്‍ ലൊക്കേഷന്‍. ആ സിനിമ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അധോലോക നായകന്‍റെ കഥയാണ് പറയുന്നത്. അപ്പോള്‍ ചുമ്മാ കാരൈക്കുടിയില്‍ പോയി ഷൂട്ടു ചെയ്താല്‍ പോരല്ലോ.

നാന്‍ അവന്‍ ഇല്ലൈ - 2 എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഹിതേഷ് ജബക്കിനും പന്നിപ്പനിയുമായി ബന്ധപ്പെട്ട് ചില ദുരനുഭവങ്ങള്‍ ഉണ്ടായി. ചിത്രത്തിന്‍റെ ഷൂട്ടിംഗ് യൂറോപ്പിലായിരുന്നു. അവിടത്തെ വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി ഏറെ നേരം ഷൂട്ടിംഗ് യൂണിറ്റിന് ചെലവഴിക്കേണ്ടി വന്നു. ഇന്ത്യയില്‍ ഇതുവരെ പന്നിപ്പനി കണ്ടെത്തിയിട്ടില്ല എന്ന് വിമാനത്താവള അധികൃതരെ ബോധ്യപ്പെടുത്താന്‍ ഏറെ ബുദ്ധിമുട്ടി. എങ്ങനെയും ചിത്രീകരണം അവസാ‍നിപ്പിച്ച് ചെന്നൈയില്‍ മടങ്ങിയെത്തിയപ്പോള്‍ അവിടെയും തകര്‍ത്ത് പരിശോധന. വിദേശത്തുനിന്ന് പന്നിപ്പനിയുടെ അണുക്കളുമായാണോ വരുന്നതെന്നായിരുന്നു ഇവിടത്തെ സംശയം.

ന്യൂയോര്‍ക്കില്‍ സിനിമ ചിത്രീകരിക്കുന്നതില്‍ ഏറെ താല്‍‌പര്യമുള്ള ഗൌതം വാസുദേവ് മേനോന്‍ തന്‍റെ ചിലമ്പരശന്‍ ചിത്രമായ ‘വിണ്ണൈത്താണ്ടി വരുവായാ’ ചിത്രീകരിക്കാന്‍ ആദ്യം തീരുമാനിച്ചത് ന്യൂയോര്‍ക്കായിരുന്നു. പിന്നീട് ആ തീരുമാനം മാറ്റി. ഇപ്പോള്‍ മെഡിറ്ററേനിയന്‍ കടലിലെ മാള്‍ട്ട ദ്വീപുകളില്‍ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പന്നിപ്പനി അവിടെ കുഴപ്പമുണ്ടാക്കില്ലെന്നാണ് പ്രതീക്ഷ.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
‘രണ്‍‘ വിവാദക്കുരുക്കില്‍
സഞ്ജു വീണ്ടും ക്യാമറയ്ക്ക് മുന്നില്‍
മോഹന്‍ലാല്‍ അധ്യാപകനാകുന്നു
വിശ്രമിച്ചാല്‍ കൊള്ളാമെന്ന് അസിന്‍
മാധവന്‍ തിരക്കിലാണ്
ലാല്‍ വ്യത്യസ്ത വേഷത്തില്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...