|
| ആഷും ഹൃത്വിക്കും വീണ്ടും |
| തിങ്കള്‍, 11 മെയ് 2009 ( 12:41 IST ) | |
ജോധാ അക്ബറിന് ശേഷം ഹൃത്വിക് റോഷനും ഐശ്വര്യ റായിയും വീണ്ടും ഒന്നിക്കുന്നു. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ഗുസാറിഷ്’ എന്ന ചിത്രത്തിലാണ് ബോളിവുഡിലെ ഏറ്റവും ഹോട്ട് ജോഡിയായ ഹൃത്വിക് - ആഷ് വീണ്ടും വരുന്നത്. എന്നാല്‍ ഈ സിനിമയ്ക്കെതിരെ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ കടുത്ത ദേഷ്യത്തിലാണെന്നാണ് കേട്ടത്.
ഈ പ്രൊജക്ട് നടക്കുന്നതില്‍ സല്‍മാന് എന്താണിത്ര ദേഷ്യം എന്നാണോ? തീര്‍ച്ചയായും അത് ഐശ്വര്യ റായിയുമായി ബന്ധപ്പെട്ടല്ല. പിന്നെ എന്താണ് വിഷയം. ഇവിടെ സല്‍മാന്‍ വില്ലന്‍ സ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് സഞ്ജയ് ലീലാ ബന്‍സാലിയെയാണ്. ബന്‍സാലിക്കെതിരെയാണ് സല്ലു കോപാകുലനായിരിക്കുന്നത്.
ക്രിസ്റ്റഫര്‍ നോളന്‍റെ പ്രശസ്ത ഹോളിവുഡ് ചിത്രമായ ‘ദി പ്രസ്റ്റീജ്’ ആണ് ബന്‍സാലി ‘ഗുസാറിഷ്’ എന്ന പേരില്‍ റീമേക്ക് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഈ ചിത്രം റീമേക്ക് ചെയ്യാനുള്ള ആശയം സല്‍മാന്‍ ഖാന്‍റേതായിരുന്നു. സല്ലുവാണ് ഈ ആശയം ബന്‍സാലിയെ അറിയിച്ചത്. ആശയം ഇഷ്ടപ്പെട്ട ബന്‍സാലി പക്ഷേ ഹൃത്വിക് റോഷനെ നായകനാക്കി ചിത്രം ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു.
ബന്‍സാലി ചതിച്ചു എന്ന രീതിയിലാണ് ഇപ്പോള്‍ സല്‍മാന്‍ പ്രതികരിക്കുന്നത്. ഭാവിയില്‍ ബന്‍സാലിയുമൊത്ത് ഒരു പ്രൊജക്ടിലും സഹകരിക്കില്ലെന്നും സല്‍മാന്‍ ഖാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിച്ച് 2010 ആദ്യം ‘ഗുസാറിഷ്’ പ്രദര്‍ശനത്തിനെത്തിക്കാനാണ് ബന്‍സാലിയുടെ പരിപാടി. ഇത് മൂന്നാം തവണയാണ് ബന്‍സാലി ചിത്രത്തില്‍ ഐശ്വര്യ നായികയാകുന്നത്. ഹം ദില്‍ ദേ ചുകേ സനം, ദേവദാസ് എന്നിവയിലാണ് ആഷും ബന്‍സാലിയും മുന്‍പ് ഒന്നിച്ചത്. രണ്ട് സിനിമകളും ചരിത്രവിജയമാണ് നേടിയത്. ബന്‍സാലി ചിത്രത്തില്‍ ഹൃത്വിക് അഭിനയിക്കുന്നത് ആദ്യമാണ്.
കഴിഞ്ഞ ചിത്രമായ ‘സാവരിയ’യുടെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പുതിയ ചിത്രം വന്‍ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബന്‍സാലി. ധൂം - 2, ജോധാ അക്ബര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഐശ്വര്യയും ഹൃത്വിക് റോഷനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|