യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
മണിരത്നം ചിത്രം ‘രുഗ്‌മിണി’
തിങ്കള്‍, 11 മെയ് 2009   ( 16:42 IST )
‘ഉദയനാണ് താരം’ എന്ന ചിത്രത്തില്‍ മുകേഷ് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. “സ്വന്തം ജീവിതത്തിലെ വേദനകള്‍ പോലും സൃഷ്ടികള്‍ക്കായി ഉപയോഗിക്കുന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍”. ഈ ഡയലോഗ് ഏറ്റവും യോജിക്കുന്ന വ്യക്തിയാണ് മണിരത്നം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ പോലും അദ്ദേഹം പുതിയ സിനിമയെക്കുറിച്ചാണ് ചിന്തിച്ചത്.

‘രാവണ’ എന്ന ദ്വിഭാഷാ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയ്ക്കാണ് മണിരത്നത്തിന് നെഞ്ചുവേദനയുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ ഒരു മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ചു. കുറച്ചു ദിവസം ആശുപത്രിയില്‍ കിടക്കേണ്ടിയും വന്നു. എന്നാല്‍ ആശുപത്രിവാസവും അദ്ദേഹം പ്രയോജനകരമായി വിനിയോഗിച്ചു.

ഒരു പുതിയ തിരക്കഥ പൂര്‍ണമായും അദ്ദേഹം ആശുപത്രി വാസത്തിനിടെ എഴുതിത്തീര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. ‘രുഗ്‌മിണി’ എന്ന് ഈ തിരക്കഥയ്ക്ക് പേരും ഇട്ടു. രാവണയുടെ ചിത്രീകരണം അവസാനിച്ചാലുടനെ രുഗ്‌മിണിയുടെ ചിത്രീകരണം ആരംഭിക്കാനാണ് മണിരത്നം ആലോചിക്കുന്നത്.

ഒരു ഗ്രാമീണ പ്രണയകഥയാണ് രുഗ്‌മിണി. എ ആര്‍ റഹ്‌മാനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. മണിരത്നവും റഹ്‌മാനും തമ്മില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. തമിഴിലെയും തെലുങ്കിലെയും പ്രശസ്ത താരങ്ങള്‍ അഭിനയിക്കും. താരതമ്യേന ചെലവുകുറഞ്ഞ സിനിമയായിരിക്കും രുഗ്‌മിണിയെന്നും റിപ്പോര്‍ട്ടുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ആഷും ഹൃത്വിക്കും വീണ്ടും
കത്രീന സെക്സിയസ്റ്റ് പട്ടികയില്‍
തമിഴ് സിനിമയ്ക്കും പന്നിപ്പനി
‘രണ്‍‘ വിവാദക്കുരുക്കില്‍
സഞ്ജു വീണ്ടും ക്യാമറയ്ക്ക് മുന്നില്‍
മോഹന്‍ലാല്‍ അധ്യാപകനാകുന്നു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...