യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ബച്ചന്‍റെ കോലം കത്തിച്ചു
രാം ഗോപാല്‍ വര്‍മ്മയ്ക്കും അമിതാഭ് ബച്ചനുമെതിരെ ഝാര്‍ഖണ്ഡില്‍ പ്രതിഷേധം. ലോകജനശക്തി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ റാഞ്ചിയില്‍ ഇരുവരുടെയും കോലം കത്തിച്ചു. രാമുവും ബച്ചനും ദേശീയഗാനത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

‘ജന ഗണ മന..” ചെറിയ മാറ്റങ്ങളോടെ രാംഗോപാല്‍ വര്‍മ പുതിയ ചിത്രമായ ‘രണി’ല്‍ ഉപയോഗിച്ചതാണ് വിവാദമായത്. സെന്‍സര്‍ ബോര്‍ഡ് ഈ ഗാനം അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ഇപ്പോള്‍ രാമുവിനും ഈ സിനിമയ്ക്കും ചിത്രത്തിലെ നായകനായ അമിതാഭ് ബച്ചനുമെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്.

“ദേശീയ ഗാനം മാറ്റിമറിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇപ്പോഴുണ്ടായിരിക്കുന്ന ഈ നീക്കം ദേശീയഗാനത്തെയും രാജ്യത്തെയും അപമാനിക്കാന്‍ വേണ്ടിയാണ്. രണ്‍ എന്ന ചിത്രം നിരോധിക്കുന്നതിന് വേണ്ടി ഒരു പൊതുതാല്‍‌പര്യ ഹര്‍ജി സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ദേശീയഗാനത്തെ മോശമായ രീതിയില്‍ ഉപയോഗിച്ചിരിക്കുന്നത് ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാതെ ബീഹാറിലും ഝാര്‍ഖണ്ഡിലും രണ്‍ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല” - ലോകജനശക്തി നേതാവ് ജിതേന്ദ്രസിംഗ് പറയുന്നു.

ദേശീയ ഗാനത്തെ മാറ്റിയെഴുതിയെന്ന കാരണത്താല്‍ സെക്ഷന്‍ 5ലെ ചട്ടം 219, സിനിമാട്ടോഗ്രാഫ് നിയമത്തിലെ രണ്ടാം വകുപ്പ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ സെന്‍സര്‍ബോര്‍ഡ് ഇതിന് പ്രദര്‍ശനനാനുമതി നിഷേധിച്ചിരിക്കുകയാണ്. സിബിഎഫ്സി ചെയര്‍പേഴ്സണ്‍ ഷര്‍മിള മേരി ടാഗോറിന്‍റെ സെക്രട്ടറിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ സിബിഎഫ്സിയുടെ തീരുമാനം തങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ശീതല്‍ തല്‍വാര്‍ പറഞ്ഞു. തീരുമാനം അറിയിച്ചാല്‍ ഉടന്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജന ഗണ മന റണ്‍ ഹെയ്, ഇസ് രണ്‍ മേം സക്മി ഹുവാഹേ, ഭാരത് ക ഭാഗ്യവിധാത... എന്നിങ്ങനെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ സോംഗ്. അതേസമയം ദേശീയ ഗാനത്തെ അവഹേളിച്ചെന്ന ആരോപണം രാം ഗോപാല്‍ വര്‍മ്മയും നിഷേധിച്ചു.

ഇന്ത്യയിലെ മാധ്യമലോകത്തെ കിടമത്സരങ്ങളെക്കുറിച്ചുള്ള കഥയാണ് രാമു ഈ സിനിമയിലൂടെ പറയുന്നത്. ബിഗ്ബിയെക്കൂടാതെ പരേഷ് റാള്‍, രജത് കപൂര്‍, റിതേഷ് ദേശ്മുഖ്, മനീഷ കൊയ്രാള, പുരാബ് കോഹിലി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മണിരത്നം ചിത്രം ‘രുഗ്‌മിണി’
ആഷും ഹൃത്വിക്കും വീണ്ടും
കത്രീന സെക്സിയസ്റ്റ് പട്ടികയില്‍
തമിഴ് സിനിമയ്ക്കും പന്നിപ്പനി
‘രണ്‍‘ വിവാദക്കുരുക്കില്‍
സഞ്ജു വീണ്ടും ക്യാമറയ്ക്ക് മുന്നില്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...