|
| 'ഹാപ്പി ന്യൂ ഇയറു’മായി ഷാരുഖ് |
| ബുധന്‍, 13 മെയ് 2009 ( 12:27 IST ) | |
ഷാരുഖ് ഖാന്‍ നായകനാകുന്ന പുതിയ സിനിമയാണ് ഹാപ്പി ന്യൂ ഇയര്‍. ഷാരുഖിന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് ഫറാഖാനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജീവിതത്തിന്‍റെ ആഘോഷമാണ് ഈ ചിത്രത്തിലൂടെ ഫറാഖാനും ഷാരുഖും കാണിച്ചു തരാനൊരുങ്ങുന്നത്. മേം ഹൂനാ, ഓം ശാന്തി ഓം എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം ഷാരുഖ് - ഫറാ ടീമിന്‍റെ ചിത്രമാണ് ഹാപ്പി ന്യൂ ഇയര്‍. ദീപിക പദുക്കോണാണ് ഈ ചിത്രത്തിലെ നായിക.
ഈ വര്‍ഷം തന്നെ ഹാപ്പി ന്യൂ ഇയറിന്‍റെ ചിത്രീകരണം ആരംഭിക്കുമെന്ന് ഫറാഖാന്‍ അറിയിച്ചു. ചിത്രം അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായി ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വെറും റൂമറുകള്‍ മാത്രമാണെന്നായിരുന്നു ഫറയുടെ പ്രതികരണം.
“ഹാപ്പി ന്യൂ ഇയര്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. ഞാന്‍ അതിന്‍റെ തിരക്കഥയുടെ ജോലികളിലാണ്. ഒരു പക്ഷേ ഡിസംബര്‍ 31നായിരിക്കും ചിത്രീകരണം തുടങ്ങുക. എന്തായാലും ഈ വര്‍ഷം തന്നെ ആരംഭിക്കും എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. ഈ സിനിമയെക്കുറിച്ച് അടിസ്ഥാനമില്ലാത്ത ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്ന് പ്രചരിക്കുന്നു എന്ന് എനിക്കോ ഷാരുഖിനോ അറിയില്ല” - ഫറാഖാന്‍ പറയുന്നു.
ഷാരുഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് ഹാപ്പി ന്യൂ ഇയറിന്‍റെ നിര്‍മ്മാണം. ഫറയുടെ മുന്‍ ചിത്രങ്ങളുടെ നിര്‍മ്മാണവും റെഡ് ചില്ലീസ് ആയിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|