യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ഭഗവാന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍
വ്യാഴം, 14 മെയ് 2009   ( 09:57 IST )
ആ ആശുപത്രി ഏറെ തിരക്കുള്ള ഒന്നാണ്. എല്ലാ അസുഖങ്ങള്‍ക്കും ചികിത്സയും പ്രത്യേക വിഭാഗങ്ങളുമുള്ള വലിയ ആശുപത്രി. ഡോ. ബാലഗോപാല്‍ അവിടെ ഗൈനക്കോളജിസ്റ്റാണ്. അന്നും തിരക്കുള്ള ഒരു ദിവസമായിരുന്നു. രാവിലെ ഒമ്പതു മണിയായപ്പോഴേക്കും ആശുപത്രിയില്‍ തിരക്കേറി. ഈ സമയത്താണ് ഡോ. ബാലഗോപാല്‍ ഒരു നടുക്കുന്ന സത്യം മനസിലാക്കുന്നത്. ഒരു സംഘം തീവ്രവാദികള്‍ ആശുപത്രിയില്‍ കടന്നുകയറിയിരിക്കുന്നു.

ചികിത്സയില്‍ കഴിയുന്ന ഒട്ടനേകം രോഗികളുണ്ട് അവിടെ. അവരുടെ ബന്ധുക്കള്‍, പരിചാരകര്‍, ഡോക്ടര്‍മാരും നേഴ്സുമാരും സ്റ്റാഫുകളും. എല്ലാവരുടെയും ജീവന്‍ അപകടത്തിലാണ്. ആഭ്യന്തരവകുപ്പ് മന്ത്രി സക്കറിയ തോമസിന്‍റെ മകളെ തീവ്രവാദികള്‍ ബന്ദിയാക്കിക്കഴിഞ്ഞു. എന്നാല്‍ ഇതുവരെ ആരും ഒന്നും അറിഞ്ഞിട്ടില്ല. അറിഞ്ഞാല്‍ അത് കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് കാരണമാകും. തീവ്രവാദികള്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ്. ആശുപത്രിയുടെ പലഭാഗത്തും ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നു കൂടി അറിഞ്ഞതോടെ ഡോ. ബാലഗോപാല്‍ ജാഗരൂകനായി.

ഒമ്പത് മണി മുതല്‍ 11 മണി വരെയുള്ള സമയത്തിനുള്ളില്‍ തീവ്രവാദികള്‍ക്കെതിരെ ഡോ. ബാലഗോപാല്‍ നടത്തുന്ന നീക്കങ്ങളും തന്ത്രങ്ങളുമാണ് ഭഗവാന്‍ എന്ന സിനിമ. അതെ, മോഹന്‍ലാല്‍ നായകനാകുന്ന ഭഗവാന്‍ വ്യാഴാഴ്ച റിലീസാകുകയാണ്. വെറും പതിനേഴ് മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ട സിനിമയാണിത്. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ ദൈര്‍ഘ്യം രണ്ടു മണിക്കൂര്‍ പത്ത് മിനിറ്റാണ്.

രോഗികളെ സംബന്ധിച്ച് ഡോക്ടര്‍, ഭഗവാന് തുല്യനാണ്. ഈ ചിത്രത്തില്‍ ഡോ. ബാലഗോപാല്‍ എല്ലാവരുടെയും രക്ഷകനായി മാറുകയുമാണ്. അതിനാലാണ് ചിത്രത്തിന് സംവിധായകന്‍ ‘ഭഗവാന്‍’ എന്ന് പേരു നല്‍കിയത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
'ഹാപ്പി ന്യൂ ഇയറു’മായി ഷാരുഖ്
അമീര്‍ഖാന്‍ ഇനി ഗോഡ്ഫാദര്‍!
ബച്ചന്‍റെ കോലം കത്തിച്ചു
മണിരത്നം ചിത്രം ‘രുഗ്‌മിണി’
ആഷും ഹൃത്വിക്കും വീണ്ടും
കത്രീന സെക്സിയസ്റ്റ് പട്ടികയില്‍
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...