യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
കരണ്‍ ജോഹര്‍ നിയമക്കുരുക്കില്‍
വ്യാഴം, 14 മെയ് 2009   ( 14:05 IST )
സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിനെതിരെ അമേരിക്കയില്‍ കേസ്. ഒന്നരലക്ഷം ഡോളര്‍ തുക കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസ്. കരണ്‍ ജോഹറിന്‍റെ ഉടമസ്ഥതയിലുള്ള ധര്‍മ്മ പ്രൊഡക്ഷന്‍സിന്‍റെ പുതിയ നിര്‍മ്മാണ സംരംഭമായ ‘ജിഹാദ്’ ആണ് കേസ് കുരുക്കില്‍ പെട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫിലാഡല്‍‌ഫിയയില്‍ ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നു. ഇതിനായി അമേരിക്കയിലെ താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും വാടകയ്ക്ക് എടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും പ്രതിഫലം നല്‍കാതെ ധര്‍മ്മ പ്രൊഡക്ഷന്‍സ് പറ്റിച്ചു എന്നാണ് പരാതി.

ധര്‍മ്മ പ്രൊഡക്ഷന്‍സും നിര്‍മ്മാണ പങ്കാളിയായ സ്വിഷ് ഫിലിംസുമാണ് ജിഹാദിന്‍റെ നിര്‍മ്മാതാക്കള്‍. ഇവര്‍ അമേരിക്കയിലെ താരങ്ങള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ചെക്ക് നല്‍കുകയും എന്നാല്‍ ചെക്ക് മടങ്ങുകയും ചെയ്തിരുന്നു. സെയ്‌ഫ് അലി ഖാനാണ് ജിഹാദിലെ നായകന്‍.

ഈ സിനിമയുടെ ജിഹാദ് എന്ന പേരും വിവാദമായിരുന്നു. അതിനാല്‍ ഇതിന്‍റെ പേര് ‘കെ പി - 15’ എന്ന് മാറ്റാന്‍ സാധ്യതയുണ്ട്. എന്തായാലും കേസും കൂട്ടവുമായതോടെ ചിത്രം തിയേറ്ററുകളിലെത്താന്‍ ഏറെ വൈകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഭഗവാന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍
'ഹാപ്പി ന്യൂ ഇയറു’മായി ഷാരുഖ്
അമീര്‍ഖാന്‍ ഇനി ഗോഡ്ഫാദര്‍!
ബച്ചന്‍റെ കോലം കത്തിച്ചു
മണിരത്നം ചിത്രം ‘രുഗ്‌മിണി’
ആഷും ഹൃത്വിക്കും വീണ്ടും
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...