യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ലിന്‍ഡ്സെ ലോഹന്‍ വീണ്ടും
15 മെയ് 2009   ( 18:41 IST )
പുരുഷന്മാരെ മടുത്തു എന്ന്‌ പ്രഖ്യാപിച്ച്‌ ലെസ്‌ബിയന്‍ ജീവിതം ആരംഭിച്ച 'മീന്‍ഗേള്‍സ്‌' സുന്ദരി ലിന്‍ഡ്‌സെ ലോഹന്‍ അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തിയിട്ട് അധികമായിട്ടില്ല. തന്‍റെ അലക്‍ഷ്യമായ ജീവിതം ഉപേക്ഷിച്ച് വീണ്ടും അഭിനയത്തിന്‍റെ പാത സ്വീകരിക്കാന്‍ ഏതായാലും ഈ സുന്ദരി തീരുമാനിച്ചത് നന്നായെന്നാണ് അവരെ സ്നേഹിക്കുന്നവര്‍ പറയുന്നത്.

കാരണം മറ്റൊന്നുമല്ല, ഒരു കോമഡി ചിത്രത്തില്‍ ലിന്‍ഡ്സെ ലോഹന് അവസരം ലഭിച്ചിരിക്കുന്നു. അതും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം. ഫാന്‍റസി കോമഡിയായ ‘ദി അദര്‍ സൈഡ്’ ലിന്‍ഡ്സെയുടെ അഭിനയ ജീവിതത്തിന് പുതിയ അധ്യായം കുറിക്കുമെന്നാണ് കരുതുന്നത്.

വിദൂരമായ ഒരു ദ്വീപില്‍ നിന്നുള്ള ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥിയുടെ വേഷമാണ് ചിത്രത്തില്‍ ലിന്‍ഡ്സെയ്ക്ക്. യുവ ഹൃദയങ്ങളെ പിടിച്ചു കുലുക്കിയ ലിന്‍ഡ്സെയുടെ അംഗലാവണ്യം വീണ്ടും തിയേറ്ററുകള്‍ കീഴടക്കുമോ.

ജനങ്ങള്‍ അവരെ എങ്ങനെ സ്വീകരിക്കുമെന്ന ഭയം ലിന്‍ഡ്സെയ്ക്കുണ്ടെന്ന് സിനിമയുടെ സംവിധായകന്‍ ഡേവിഡ് മിഷേല്‍‌സ് പറയുന്നു. വുഡി ഹാരള്‍സണ്‍, അലാനിസ് മോറിസെറ്റെ എന്നിവരും ലിന്‍ഡ്സെയോടൊപ്പം അഭിനയിക്കുന്നുണ്ട്. ഒക്ടോബറില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് കരുതുന്നത്.

അമിതപ്രശസ്‌തിക്കും സമ്പന്നതക്കും നടുവില്‍ ജീവിതം ആഘോഷമാക്കുന്നതിനിടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ വരെ എത്തപ്പെട്ട 22 കാരിയുടെ പുതിയ സംരംഭം ആരാധകരെ ആഹ്ലാദിപ്പിച്ചിരിക്കുകയാണ്‌.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
രണ്‍ബീറിന് മുന്നില്‍ വിദ്യാര്‍ത്ഥിനി: കൊങ്കണ
കരണ്‍ ജോഹര്‍ നിയമക്കുരുക്കില്‍
ഭഗവാന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍
'ഹാപ്പി ന്യൂ ഇയറു’മായി ഷാരുഖ്
അമീര്‍ഖാന്‍ ഇനി ഗോഡ്ഫാദര്‍!
ബച്ചന്‍റെ കോലം കത്തിച്ചു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...